TRENDING:

ആൾക്കൂട്ടങ്ങളിൽ മാസ്ക് ധരിക്കണം; കോവിഡ് ടെസ്റ്റ് വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി

Last Updated:

രാജ്യത്ത് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്ന് യോഗത്തിൽ തീരുമാനമെടുത്തില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആൾക്കൂട്ടങ്ങളിൽ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന്  ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി.
advertisement

രാജ്യത്ത് കോവിഡിന്റെ ബി.എഫ്.7 വ​കഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം. സംസ്ഥാനങ്ങൾ കോവിഡ് പരിശോധനയുടെ എണ്ണം വർധിപ്പിക്കണം. വിമാനത്താവളങ്ങളിൽ കർശന ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി നിർദേശം നല്‍കി.കോവിഡ് സ്ഥിതി വിലയിരുത്താൻ വിളിച്ച ഉന്നതതല യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

Also Read-പ്രധാനമന്ത്രിയടക്കം പാര്‍ലമെന്‍റിലെത്തിയത് മാസ്ക് ധരിച്ച്; ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം വരുമോ ?

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാജ്യത്തെ കോവിഡ് വ്യാപനത്തിൽ എല്ലാവരും ജാഗ്രത പുലർത്തണം. മാസ്ക് ഉപയോഗിക്കണം. കോവിഡ് മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണം. പ്രായമായവരും മറ്റും കരുതൽ ഡോസ് എടുക്കണം. സംസ്ഥാനങ്ങൾ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം. വാക്സീനുകളും മരുന്നുകളും ആശുപത്രികളിൽ ഉറപ്പുവരുത്തണം. രാജ്യാന്തര വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ, രാജ്യത്ത് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്ന് യോഗത്തിൽ തീരുമാനമെടുത്തില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
ആൾക്കൂട്ടങ്ങളിൽ മാസ്ക് ധരിക്കണം; കോവിഡ് ടെസ്റ്റ് വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി
Open in App
Home
Video
Impact Shorts
Web Stories