നേച്ചര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്, കോവിഡില്‍ നിന്ന് മുക്തി നേടിയ ആളുകള്‍ ആറ് മാസത്തിനുള്ളില്‍ മരിക്കാനുള്ള (dying) സാധ്യത കൂടുതലാണെന്നാണ്. എന്നാല്‍ കോവിഡ് -19 വളരെ നിസാരമായി ബാധിച്ച കേസുകളിൽ പോലും ഇതേ കാലയളവിനുള്ളില്‍ ആളുകളുടെ മരണ സാധ്യത കൂടുതലാണെന്ന് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയുടെ മറ്റൊരു പഠനവും പറയുന്നു.
കോവിഡാനന്തര രോഗങ്ങൾ
കോവിഡ് ബാധിച്ച ആളുകള്‍ക്ക് വൃക്ക രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, രക്തം കട്ടപിടിക്കല്‍, മസ്തിഷ്‌കാഘാതം തുടങ്ങിയ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്.
advertisement
'ലോങ് കോവിഡ് ആളുകളെ ഗുരുതരമായ രോഗാവസ്ഥയിലേക്കും മരണത്തിലേക്കും നയിച്ചേക്കാം. 2020-21 കാലഘട്ടത്തില്‍ യുഎസില്‍ നടത്തിയ പല പഠനങ്ങളും രക്തക്കുഴലുകള്‍, കാര്‍ഡിയോ-റെസ്പിറേറ്ററി സിസ്റ്റം, ന്യൂറോളജിക്കല്‍ സിസ്റ്റം എന്നിവയെ ബാധിക്കുന്ന സങ്കീര്‍ണതകള്‍ മരണത്തിന് കാരണമാകാമെന്ന് കണ്ടെത്തിയിട്ടുണ്ട്'', ഫരീദാബാദ് ഏഷ്യന്‍ ആശുപത്രിയിലെ ഫിസീഷ്യന്‍ ഡോ ചാരു ദത്ത് അറോറ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
ശ്വാസകോശ സംബന്ധമായ അസുഖമായ കോവിഡ് -19 ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും ഡോക്ടര്‍ പറഞ്ഞു. ''രക്തം കട്ടപിടിക്കുന്നതും രക്തക്കുഴലുകളുടെ വീക്കം വര്‍ദ്ധിക്കുന്നതും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനും പക്ഷാഘാതത്തിനും കാരണമാകുമെന്ന്'' സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. കരള്‍ സംബന്ധമായ തകരാറുകള്‍, ശ്വാസോച്ഛാസ പ്രശ്‌നങ്ങള്‍, ഹൃദയാഘാതം എന്നിവയാണ് കോവിഡിനെ അതിജീവിച്ചവരുടെ മരണത്തിന് കാരണമായേക്കാവുന്ന ചില രോഗങ്ങള്‍.
പ്രതിരോധം
കോവിഡിന് ശേഷം ഉണ്ടാകാവുന്ന ഇത്തരത്തിലുള്ള രോഗങ്ങള്‍ ബാധിക്കാതിരിക്കാന്‍ നിങ്ങളുടെ ഭക്ഷണക്രമവും ആരോഗ്യ മാനദണ്ഡങ്ങളും കൃത്യമായി നിരീക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
'ആവശ്യത്തിന് നാരുകളും വെള്ളവും അടങ്ങിയ സമീകൃതാഹാരം കോവിഡ് പിടിപെട്ട എല്ലാവരും കഴിക്കേണ്ടതാണ്.ശ്വസന വ്യായാമങ്ങള്‍, പ്രതിരോധ നടപടികള്‍ പാലിക്കല്‍, ഫിസിയോതെറാപ്പിസ്റ്റിന്റെ പരിശോധന എന്നിവ ശ്വാസകോശ സംബന്ധമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ചെയ്യണം'' ഡോ ചാരു പറയുന്നു.
കോവിഡിന് ശേഷം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പതിവായി പരിശോധനകള്‍ നടത്തുക. നിങ്ങളുടെ ശ്വാസകോശം, ഹൃദയം, കരള്‍ എന്നിവ സംബന്ധിച്ച പരിശോധനകള്‍ നടത്തുക, സമീകൃതാഹാരം കഴിക്കുക, സമ്മര്‍ദ്ദം ഒഴിവാക്കുക, ദിവസവും വ്യായാമം ചെയ്യുക എന്നിവ പിന്തുടരണമെന്ന് വോക്കാര്‍ഡ് ആശുപത്രിയിലെ ഐസിയു ഡയറക്ടറും ക്രിട്ടിക്കല്‍ കെയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ജിബ്കേറ്റ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമല്ലാതെ മരുന്നുകള്‍ കഴിക്കുന്നത് രോഗിയുടെ ആരോഗ്യസ്ഥിതി വഷളാക്കുമെന്നും അദ്ദേഹം പറയുന്നു.