TRENDING:

Covid 19 | സംസ്ഥാനത്തെ കോവിഡ് പരിശോധനാ നിരക്കുകൾ കുറച്ചു

Last Updated:

RTPCR പരിശോധനാ നിരക്ക് 500ൽ നിന്ന് 300 രൂപയായി കുറച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പരിശോധനകള്‍ക്കും (Covid 19 tests) പി.പി.ഇ. കിറ്റ്, N95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുനഃക്രമീകരിച്ച് ഉത്തരവിറക്കി. RTPCR പരിശോധനാ നിരക്ക് 500ൽ നിന്ന് 300 രൂപയായി കുറച്ചു. ആന്റിജൻ പരിശോധനാ നിരക്ക് 300-ൽ നിന്ന് 100 രൂപയായിട്ടാണ് കുറച്ചത്.
കോവിഡ്
കോവിഡ്
advertisement

എക്‌സ്‌പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആര്‍ടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിത്. എക്‌സ്‌പെര്‍ട്ട് നാറ്റ് 2500 രൂപ, ട്രൂനാറ്റ് 1500 രൂപ, ആര്‍ടി ലാമ്പ് 1150 രൂപ എന്നിങ്ങനെയായിരുന്നു മുമ്പ് നിശ്ചയിച്ച നിരക്ക്.

പി.പി.ഇ. കിറ്റ് ഒരു യൂണിറ്റിന് എക്‌സ്.എല്‍. സൈസിന് 154 രൂപയും ഡബിള്‍ എക്‌സ്.എല്‍. സൈസിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക. എക്‌സ്.എല്‍., ഡബിള്‍ എക്‌സ്.എല്‍. സൈസിന് ഉയര്‍ന്ന തുക 175 രൂപയാണ്. N95 മാസ്‌ക് ഒരെണ്ണത്തിന് കുറഞ്ഞ തുക 5.50 രൂപയും ഉയര്‍ന്ന തുക 15 രൂപയുമാണ് പുതിയ നിരക്ക്.

advertisement

അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മുൻ വില പ്രകാരം N95 മാസ്കിന് 22 രൂപയും പിപിഇ കിറ്റിന് 273 രൂപയുമായിരുന്നു വില. ഫേസ്ഷീൽഡ്, സർജിക്കൽ ഗൗൺ, എൻ.ആർ.ബി. മാസ്ക്, ഓക്സിജൻ മാസ്ക്, പൾസ് ഓക്സി മീറ്റർ,  എന്നിവയ്ക് പുതുക്കിയ വില നിശ്ചയിച്ചിട്ടില്ല.

ആശുപത്രികളിലും പുതിയ നിരക്ക് ഈടാക്കുന്നതിനേ അനുമതിയുള്ളു. ആശുപത്രികളിൽ പി.പി.ഇ. കിറ്റിന്റെയും N95 മാസ്കിന്റെയും മറവിൽ വൻ കൊളള നടത്തുന്നതായി പല തവണ പരാതി ഉയർന്നിരുന്നു.

advertisement

പ്രതിദിന കേസുകൾ 80,000 ത്തിലേക്ക് താഴ്ന്ന സാഹചര്യത്തിൽ, രാജ്യത്തെ കോവിഡ് മൂന്നാം തരംഗം അവസാനത്തിലേക്കെന്ന സൂചന ലഭിച്ചു തുടങ്ങി. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. 83,876 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. 895 മരണങ്ങളും ഈ സമയത്തിനുള്ളിൽ രേഖപ്പെടുത്തി. 96.19 ശതമാനമാണ് റിക്കവറി റേറ്റ്.

അതേസമയം കേരളത്തില്‍ കഴിഞ്ഞ ദിവസം 29,471 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂര്‍ 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി 1252, പാലക്കാട് 1120, കണ്ണൂര്‍ 1061, വയനാട് 512, കാസര്‍ഗോഡ് 340 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

advertisement

നിലവില്‍ 2,83,676 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: State government has announced revised rates for Covid 19 tests, PPE kit and mask. Personal safety paraphernalia such as PPE kits and N95 masks has an upper price limit and lower price limit. RTPCR examination fee has been reduced from Rs.500 to Rs.300. The antigen test rate has been reduced from Rs 300 to Rs 100

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | സംസ്ഥാനത്തെ കോവിഡ് പരിശോധനാ നിരക്കുകൾ കുറച്ചു
Open in App
Home
Video
Impact Shorts
Web Stories