ജനസംഖ്യാ അനുപാതം കണക്കാക്കിയാണ് നിലവില്‍ ഓരോ മേഖലകളിലും നിയന്ത്രണങ്ങള്‍ നിശ്ചയിക്കുന്നത്. ആയിരം പേര്‍ ജനസംഖ്യ ഉള്ളിടത്ത് 7 പേര്‍ക്ക് നിയന്ത്രണങ്ങള്‍ എന്നത് എട്ടാക്കി മാറ്റാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
ഞായാറാഴ്ച ലോക്ക്ഡൗണും രാത്രി കര്‍ഫ്യുവും പിന്‍വലിച്ചതിനു ശേഷമുള്ള പ്രധാനപ്പെട്ട പ്രഖ്യാപനമാണ് ഡബ്ല്യുഐപിആര്‍ ഏഴില്‍ നിന്ന് ഏട്ടാക്കി മാറ്റിയത്. അതേ സമയം സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനായി ബന്ധപ്പെട്ട് അടുത്ത ആഴ്ച തീരുമാനമുണ്ടാകുമെന്നാണ് വിവരം.
Covid Vaccine | 'ഒറ്റ ഡോസ് വാക്‌സിന്‍ മരണം തടയുന്നതില്‍ 96.6% ഫലപ്രദം': ICMR
advertisement
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് മരണം തടയുന്നതിന് 96.6 ശതമാനം ഫലപ്രദമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (IMR) വ്യക്തമാക്കി.കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് മരണം തടയുന്നതിന് 97.5 ശതമാനം ഫലപ്രദമെന്നും ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
ഏപ്രില്‍ മേയ് മാസത്തില്‍ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഉണ്ടായ മിക്ക മരണങ്ങളും വാക്‌സിന്‍ എടുക്കാത്തത് കൊണ്ടാണെന്നും 2021 ഏപ്രിലില്‍ 18നും ഓഗസ്റ്റ് 15നും ഇടയിലുള്ള വിവരങ്ങള്‍ വിശകലനം ചെയ്തു കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്‌സിനേഷന് കോവിഡ് മരണങ്ങള്‍ കുറയ്ക്കാന്‍ കഴിയുന്നുണ്ടെന്നും, വാക്‌സിന്‍ എല്ലാ പ്രായക്കാര്‍ക്കും ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം സംസ്ഥാനത്തിന് 955290 ഡോസ് വാക്സീന്‍ കൂടി ലഭ്യച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എട്ട് ലക്ഷം കോവിഷീല്‍ഡ് വാക്സീനും 155290 ഡോസ് കോവാക്സീനുമാണ് ലഭ്യമായത്.