TRENDING:

Covid-19 | രണ്ട് മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധനാഫലം; RT-PCR കിറ്റുമായി റിലയൻസ് ലൈഫ് സയൻസസ്

Last Updated:

റിലയൻസ് ലൈഫ് സയൻസസിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത കിറ്റിന് ആർ-ഗ്രീൻ കിറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: കോവിഡ് 19 പരിശോധനാ രംഗത്ത് നിർണായക ചുവട് വയ്പുമായി റിലയൻസ് ലൈഫ് സയൻസസ്. രണ്ട് മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭ്യമാക്കുന്ന ആർ‌ടി-പി‌സി‌ആർ കിറ്റാണ് റിലയൻസ് വികസിപ്പിച്ചെടുത്തത്. നിലവിൽ കൊറോണ വൈറസിലുള്ള  ന്യൂക്ലിക് ആസിഡിന്റെ റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ-പോളിമറേസ് ചെയിൻ റിയാക്ഷനെ അടിസ്ഥാനമാക്കിയാണ് രോഗ നിർണയ പരിശോധന നടത്തുന്നത്. ഇതിന്റെ ഫലം ലഭ്യമാകാൻ  24 മണിക്കൂർ സമയമെടുക്കും.
advertisement

മുകേഷ് അംബാനി ചെയർമാനായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ലൈഫ് സയൻസസിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നിൽ. കൊറോണ വൈറസിൻറെ നൂറിലധികം ജീനോമുകൾ വിശകലനം ചെയ്താണ് RT-PCR കിറ്റ് വികസിപ്പിച്ചെടുത്തത്.

റിലയൻസ് ലൈഫ് സയൻസസിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത കിറ്റിന് ആർ-ഗ്രീൻ കിറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. കിറ്റിൻറെ സാങ്കേതിക പരിശോധന നടത്തിയ  ഐസിഎംആർ തൃപ്തി അറിയിച്ചതായി കമ്പനി വൃത്തങ്ങൾ പറഞ്ഞു. ഐസി‌എം‌ആർ ഫലം അനുസരിച്ച്, കിറ്റിന് 98.7 ശതമാനം സംവേദനക്ഷമതയുണ്ട്.

advertisement

തദ്ദേശീയമായാണ് കിറ്റ് വികസിപ്പിച്ചതെന്ന് റിലയൻസ് ലൈഫ് സയൻസസിലെ ഗവേഷകർ വ്യക്തമാക്കി. ലളിതമായി ഉപയോഗിക്കാവുനന്ന ഈ കിറ്റിലൂടെ രണ്ട് മണിക്കൂർ സമയം കൊണ്ട് രോഗനിർണയം നടത്താനാകുമെന്നും അവർ വ്യക്തമാക്കുന്നു.

ഈ വർഷം അവസാനത്തോടെ കോവിഡ് മരണനിരക്ക് ഗണ്യമായി കുറയുമെന്നും റിലയൻസ് ലൈഫ് സയൻസസ് നടത്തിയ പഠത്തിൽ കണ്ടെത്തിയിട്ടുണ്ട്. 49 രാജ്യങ്ങളിൽ നിന്നുള്ള ഏഴായിരത്തോളം കൊറോണ വൈറസ് ജീനോമുകളെ വിശകലനം ചെയ്തുള്ള പഠനത്തിലാണ് ഇത്തരമൊരു നിഗമനത്തിൽ എത്തിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid-19 | രണ്ട് മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധനാഫലം; RT-PCR കിറ്റുമായി റിലയൻസ് ലൈഫ് സയൻസസ്
Open in App
Home
Video
Impact Shorts
Web Stories