നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കേരളത്തിനെ മാറ്റിയ മൂന്നാഴ്ച; 21 ദിവസം കൊണ്ട് കൂടിയത് ഒരു ലക്ഷം രോഗികൾ; 371 മരണം

  Covid 19 | കേരളത്തിനെ മാറ്റിയ മൂന്നാഴ്ച; 21 ദിവസം കൊണ്ട് കൂടിയത് ഒരു ലക്ഷം രോഗികൾ; 371 മരണം

  കഴിഞ്ഞ മാസം 11 നാണ് കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നത്.  20 ദിവസം കൊണ്ട് രോഗികളുടെ എണ്ണം ഒരു ലക്ഷം വർദ്ധിച്ച് രണ്ട് ലക്ഷത്തിലെത്തി

  covid positive

  covid positive

  • Share this:
  തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഇന്നലെ വരെ 2,04,241 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നാഴ്ച കൊണ്ടാണ് കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായിരിക്കുന്നത്.   21 ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷമായത്. ഈ കാലയളവിൽ 371 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.  കഴിഞ്ഞദിവസം 8135 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,04,241 ആയത്. 29 മരണം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് മരണം 771 ആയി.

  Also Read-അപകടത്തില്‍പെട്ടവരെ സഹായിക്കാൻ ഇനി മടിച്ചുനിൽക്കേണ്ട; നിയമസംരക്ഷണം ഉറപ്പാക്കി സർക്കാർ

  കഴിഞ്ഞ മാസം 11 നാണ് കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നത്.  21 ദിവസം കൊണ്ട് രോഗികളുടെ എണ്ണം ഒരു ലക്ഷം വർദ്ധിച്ച് രണ്ട് ലക്ഷത്തിലെത്തി.  കേരളത്തില്‍ ആദ്യ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത ശേഷം നാല് മാസം വേണ്ടിവന്നു ആകെ കേസുകള്‍ 1000 കടക്കാന്‍. മെയ് 27 ന്  കേസുകള്‍ 1000 കടന്നു. ജൂലൈ 16 ന് അത് 10000 ആയി. 1000 ല്‍ നിന്ന് 10, 000 എത്താന്‍ 50 ദിവസം എടുത്തു. ഓഗസ്റ്റ് 19 ന് 50000 കടന്നു. സെപ്റ്റംബർ 11 ന് ഒരു ലക്ഷവും, ഒക്ടോബർ 1 ന് രണ്ട് ലക്ഷവും കടന്നു.

  Also Read-Unlock 5.0 | സംസ്ഥാനത്ത് സിനിമ തിയറ്ററുകൾ തുറക്കുമോ? ഫിയോക്കിന്റെ നിർണായക യോഗം ഇന്ന്

  മരണത്തിന്റെ എണ്ണവും ഉയരുകയാണ്. മാർച്ച് 28 ന് ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ച ശേഷം ഓഗസ്റ്റ് ഏഴിനാണ് മരണം സംഖ്യ 100 കടന്നത്.14 ദിവസത്തിന് ശേഞം ഓഗസ്റ്റ് 21 ന് 200 ഉം, സെപ്റ്റംബർ 2, 300 ഉം കടന്നു. 300 ൽ നിന്ന് മരണ സംഖ്യ 400ൽ എത്താൻ 9 ദിവസം മാത്രമാണ് എടുത്തത്. സെപ്ടംബർ 17 ന് മരണം 500 കടന്നു. ഇന്നലെ 29 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 771 ആയി.

  Also Read-Life Mission| 'രമേശ് ചെന്നിത്തലയ്ക്ക് സ്വപ്ന ഐ ഫോൺ സമ്മാനിച്ചു'; ആരോപണവുമായി യൂണിടാക് എംഡി സന്തോഷ് ഈപ്പൻ

  തിരുവനന്തപുരത്താണ് കൂടുതൽ പേർ കോവിഡ് ബാധിച്ച് മരിച്ചത്. 226 പേർ. മലപ്പുറത്ത് 73 ഉം, കാസര്‍ഗോഡ് 53, എറണാകുളം 62 ഉം കോഴിക്കോട് 70 ഉം പേർ കോവിഡ് ബാധിച്ച് മരിച്ചു. ഈ ജില്ലകളിൽ കോവിഡ് രോഗികളുടെ എണ്ണവും കുത്തനെ ഉയരുകയാണ്
  ജനുവരി 30- ആദ്യമായി കോവിഡ് സ്ഥിരീകരിച്ചുമാര്‍ച്ച് 24 -  100മെയ് 27 - 1000ജൂലൈ 16 - 10,000ജൂലൈ 28 -  20,000ഓഗസ്റ്റ് 6- 30000ഓഗസ്റ്റ് 14-  40000ഓഗസ്റ്റ് 19- 50000ഓഗസ്റ്റ്- 25- 60000ഓഗസ്റ്റ് 29- 70000സെപ്റ്റംബർ 4- 80000സെപ്റ്റംബർ 8- 90000സെപ്റ്റംബർ 11- 1,00,000ഒക്ടോബർ 1 - 2,00,000

  Also Read- Covid 19| കോവിഡ് വാർഡിൽ ചികിത്സയിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ച രോഗി മരിച്ചു

  ആദ്യ കേസിൽ നിന്ന് 1000 രോഗികളിൽ എത്താൻ നാല് മാസമാണെടുത്തത്. 1000 കേസിൽ നിന്ന് 10000 എത്താൻ 50 ദിവസം,10000 ത്തിൽ നിന്ന് 20000 എത്താൻ 12 ദിവസം,20000- 30000 എത്താൻ 9 ദിവസം,30000- 40000 എത്താൻ 8 ദിവസം, 40000- 50000 എത്താൻ 5 ദിവസം, 50000- 1,00,000 എത്താൻ 22 ദിവസം, 100000- 200000 എത്താൻ 20 ദിവസം.


  അതേസമയം കോവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് നിയന്ത്രണങ്ങളും ശക്തമാക്കുകയാണ്.
  Published by:Asha Sulfiker
  First published: