കോവിഡ് പിടിപെട്ട് നാല് ആഴ്ചയ്ക്ക് ശേഷവും പുതിയ ലക്ഷണങ്ങള്‍ ഉണ്ടാവുകയും നേരത്തെ ഉള്ള ബുദ്ധിമുട്ടുകള്‍ തുടരുകയും ചെയ്യുന്നതിനെയാണ് പൊതുവില്‍ ദീര്‍ഘകാല കോവിഡ് (Long covid) എന്ന് വിശേഷിപ്പിക്കുന്നത്. ക്ഷീണം, ശ്വാസതടസ്സം, ഏകാഗ്രത നഷ്ടപ്പെടല്‍, സന്ധി വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ചിലര്‍ക്ക് കോവിഡ് പിടിപെട്ട് മാസങ്ങളോളമോ വര്‍ഷങ്ങളോളമോ ഈ ലക്ഷണങ്ങള്‍ നിലനില്‍ക്കും.
കോവിഡ് മിക്ക ആളുകള്‍ക്കും ജീവന് ഭീഷണി എന്നതിലുപരി ഒരു അസൗകര്യം ആയി മാറിയെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ആരോഗ്യപ്രശ്‌നങ്ങളുള്ള പ്രായമായവരെയും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തവരെയുമാണ് ഇത് ബാധിക്കാന്‍ പോകുന്നതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
advertisement
'വാക്‌സിനേഷന്‍ എടുക്കാത്ത ആളുകളെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്, കാരണം അവര്‍ക്ക് അപകടസാധ്യതകള്‍ കൂടുതലാണ്,' BA.4, BA.5 എന്നീ ഒമിക്രോണ്‍ വേരിയന്റുകളാണ് ആഗോള തലത്തില്‍ അണുബാധകളുടെ ഇപ്പോഴത്തെ വര്‍ദ്ധനവിന് കാരണമെന്നും,'' അദ്ദേഹം പറഞ്ഞു. കോവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, സാമൂഹിക അകലം പാലിക്കാനും മാസ്‌കുകള്‍ ധരിക്കുന്നത് തുടരാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഏകദേശം നാല് കോടിയോളം ഇന്ത്യക്കാര്‍ക്ക് കോവിഡിന് ശേഷമുള്ള ബുദ്ധിമുട്ടുകള്‍ ദീര്‍ഘകകാലത്തേക്ക് ഉണ്ടായതായി പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇവര്‍ക്ക് കോവിഡ് മാറുന്നതിനായി വളരെ കാലതാമസം ഉണ്ടായിട്ടുണ്ട്. ചുമ, ശ്വാസംമുട്ടല്‍, ശ്വാസതടസ്സം തുടങ്ങിയ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് കാരണം ഉണ്ടായിട്ടുള്ളത്. 60.4 ശതമാനം ആളുകളും ഈ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുള്ളവരാണ്. കൊഗ്‌നിറ്റീവ് പ്രശ്‌നങ്ങളായ ഓര്‍മ്മ നഷ്ടപ്പെടല്‍, ആശയക്കുഴപ്പം, ഏകാഗ്രതയില്ലായ്മ എന്നിവ 35.4 ശതമാനം പേര്‍ക്കും അനുഭവപ്പെട്ടിട്ടുണ്ട്.
കോവിഡ് 19 പ്രശ്‌നങ്ങള്‍ 3.99 മാസം കൊണ്ട് മാറിയിട്ടുള്ളവരാണ് കൂടുതല്‍ പേരും. എന്നാല്‍ ശരീരത്തിനെ കൂടുതല്‍ ബുദ്ധിമുട്ടിച്ചത് കാരണം 8 മാസം വരെ കോവിഡ് പ്രശ്‌നങ്ങളോട് മല്ലിട്ടവരുണ്ട്. 15.1 ശതമാനം പേര്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞിട്ടും കോവിഡ് ലക്ഷണങ്ങള്‍ മാറിയിട്ടില്ല. 20നും 29നും ഇടയിലുള്ള സ്ത്രീകളിലാണ് ദീര്‍ഘകാല കോവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും ഗവേഷകരുടെ കണ്ടെത്തലില്‍ പറയുന്നു. ഇവരില്‍ തുടക്കത്തില്‍ തന്നെ രോഗലക്ഷണങ്ങള്‍ ഗുരുതരമായിരുന്നു.
