അതേസമയം ശനിയാഴ്ച നടക്കാനിരിക്കുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരീക്ഷയ്‌ക്കെത്തുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യാത്രാനുമതി നല്‍കും. പരീക്ഷ കേന്ദ്രങ്ങളില്‍ എത്തുന്ന രക്ഷിതാക്കള്‍ കൂട്ടം കൂടാതെ ഉടന്‍ മടങ്ങണമെന്നും നിര്‍ദേശമുണ്ട്.
ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍
ശനി, ഞായര്‍ ദിവസങ്ങളില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. കഴിവതും വീട്ടില്‍ തന്നെ ഇരിക്കുക.
advertisement
നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹങ്ങള്‍ നടത്താം. ഹാളുകളില്‍ 75 പേര്‍ക്കും പുറത്ത് 150 പേര്‍ക്കും മാത്രമായിരിക്കും പ്രവേശനം.
മരണനാന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 50 പേര്‍ക്കാണ്.
വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണകത്തും കൈയ്യില്‍ കരുതണം.
ദീര്‍ഘദൂര യാത്ര പരമാവധി ഒഴിവാക്കണം. മരുന്ന്, ഭക്ഷണം, അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍ വിവാഹ, മരണ ചടങ്ങുകള്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി ഉണ്ട്. സ്വന്തമായി തയ്യറാക്കിയ സത്യപ്രസ്താവന കൈയില്‍ ഉണ്ടായിരിക്കണം.
ഹോട്ടലുകള്‍ക്കും റെസ്‌റ്റോരന്റുകള്‍ക്കും ഹോം ഡെലിവറി നടത്താന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
ഹോട്ടലുകളില്‍ ഭക്ഷണം വാങ്ങാന്‍ പോകുന്നവര്‍ സത്യപ്രസ്താവന കൈയില്‍ കരുതണം.
പാല്‍, പത്രം, ടെലികോം, ഐടി, ആശുപത്രികള്‍, മാധ്യമസ്ഥാപനങ്ങള്‍, ജലവിതരണം, വൈദ്യുതി എന്നിവയ്ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,617 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,48,58,794 സാമ്പിളുകളാണ് പരിശോധിച്ചത്.