TRENDING:

Covid 19| മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് RTPCR പരിശോധനയോ 14 ദിവസം റൂം ഐസൊലേഷനോ നിര്‍ബന്ധം

Last Updated:

വാക്‌സിന്‍ എടുത്തിട്ടുള്ളവരാണെങ്കിലും സംസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് 48 മണിക്കൂറിനുള്ളില്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തിയിരിക്കണം. അല്ലാത്തവര്‍ കേരളത്തില്‍ എത്തിയ ഉടന്‍ തന്നെ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും പരിശോധനാ ഫലം ലഭിക്കുന്നതുവരെ അവരവരുടെ വാസസ്ഥലങ്ങളില്‍ റൂം ഐസൊലേഷനില്‍ കഴിയേണ്ടതുമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി. ഇവര്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധന അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന എല്ലാവരും ഇ-ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.
advertisement

വാക്‌സിന്‍ എടുത്തിട്ടുള്ളവരാണെങ്കിലും സംസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് 48 മണിക്കൂറിനുള്ളില്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തിയിരിക്കണം. അല്ലാത്തവര്‍ കേരളത്തില്‍ എത്തിയ ഉടന്‍ തന്നെ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും പരിശോധനാ ഫലം ലഭിക്കുന്നതുവരെ അവരവരുടെ വാസസ്ഥലങ്ങളില്‍ റൂം ഐസൊലേഷനില്‍ കഴിയേണ്ടതുമാണ്.

Also Read- Covid 19| രണ്ടര ലക്ഷം പിന്നിട്ട് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ; മരണം 1501

advertisement

പരിശോധനാഫലം പോസിറ്റീവ് ആകുന്നവര്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. പരിശോധനാഫലം നെഗറ്റീവാകുന്നവര്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ വൃത്തിയാക്കുക തുടങ്ങിയ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസം, പേശിവേദന, ക്ഷീണം, മണം അനുഭവപ്പെടാതിരിക്കുക, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.

ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് വിധേയരാകാത്തവര്‍ കേരളത്തില്‍ എത്തിയ ദിവസം മുതല്‍ 14 ദിവസം റൂം ഐസൊലേഷനില്‍ കഴിയുകയും ലക്ഷണങ്ങള്‍ നിരീക്ഷിക്കുകയും വേണം. എന്തെങ്കിലും കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പിന്റെ പുതുക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു.

advertisement

കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് ഇങ്ങനെ

  • covid19jagratha.kerala.nic.in എന്ന പോർട്ടലിൽ Event Register എന്ന ടാബ് തുറക്കുക.
  • മൊബൈൽ ഫോൺ നമ്പർ നൽകുക. സ്ക്രീനിൽ കാണുന്ന അക്കങ്ങൾ (ക്യാപ്ച കോഡ്) നൽകുക. തുടർന്ന് ഫോണിൽ എസ്എംഎസ് ആയി എത്തുന്ന വൺ ടൈം പാസ്‍വേഡും (ഒടിപി) നൽകി verify ചെയ്യുക.
  • ഏതു തരം ചടങ്ങ്, വിലാസം, ജില്ല, തദ്ദേശസ്ഥാപനം, വാർഡ്, തീയതി, സമയം എന്നിവ ടൈപ്പ് ചെയ്യുക. ഇതിനു പുറമേ ഒരു യൂസർ നെയിമും പാസ്‍വേഡും നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കുക.
  • advertisement

  • വീണ്ടും ജാഗ്രതാ പോർട്ടൽ തുറന്ന് Login ക്ലിക് ചെയ്ത് ഈ യൂസർ നെയിമും പാസ്‍വേഡും നൽകുക. തുടർന്ന് Download QR Code എന്ന മെനു തുറന്നാൽ ക്യുആർ കോഡ് പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാം.
  • ക്യുആർ കോഡ് പ്രിന്റ് ചെയ്ത് ചടങ്ങ് നടക്കുന്ന സ്ഥലത്ത് പ്രദർശിപ്പിക്കണം.
  • ചടങ്ങിൽ പങ്കെടുക്കുന്നവർ അവരവരുടെ ഫോണിലെ ക്യുആർ കോഡ് സ്കാനർ (ഗൂഗിൾ പ്ലേ സ്റ്റോറിൽ ഒട്ടേറെ ക്യുആർ കോഡ് സ്കാനർ ആപ്പുകൾ ലഭ്യമാണ്) തുറന്ന് ഈ കോഡ് സ്കാൻ ചെയ്യണം.
  • advertisement

  • തുടർന്നു വരുന്ന വിൻഡോയിൽ പങ്കെടുക്കുന്ന വ്യക്തിയുടെ വിവരങ്ങൾ നൽകണം.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19| മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് RTPCR പരിശോധനയോ 14 ദിവസം റൂം ഐസൊലേഷനോ നിര്‍ബന്ധം
Open in App
Home
Video
Impact Shorts
Web Stories