TRENDING:

കോവിഡ് വാക്സിൻ ഗവേഷണം നടത്തിയിരുന്ന ശാസ്ത്രജ്ഞൻ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

Last Updated:

കൊറോണ വൈറസിനെതിരെ ഒരു വാക്സിൻ വികസിപ്പിച്ചെടുത്തിരുന്നുവെന്നും 'വിചിത്രമായ സാഹചര്യത്തിലാണ്' അദ്ദേഹം മരിച്ചതെന്നും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മോസ്കോ: എഡിൻബർഗ് സർവകലാശാലയുടെ കോവിഡ് വാക്സിൻ വികസിപ്പിക്കുന്ന സംഘത്തിലുണ്ടായിരുന്ന ശാസ്ത്രജ്ഞൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. റഷ്യയിലെ പ്രശസ്ത ബയോളജിസ്റ്റ് കൂടിയായ അലക്സാണ്ടർ 'സാഷാ കഗാൻസ്കി (45) ആണ് മരിച്ചത്. ഇദ്ദേഹം താമസിച്ചിരുന്ന കെട്ടിടത്തിന്‍റെ 14-ാം നിലയിലെ ജനാലയിലൂടെ താഴേക്കു വീഴുകയായിരുന്നു. ശരീരത്തിൽ കുത്തേറ്റ പാട് ഉണ്ട്. അടിവസ്ത്രം മാത്രം ധരിച്ച അവസ്ഥയിലാണ് മൃതദേഹം കണ്ടെത്തിയത്.
advertisement

ഡോ. കഗാൻസിയുടെ മരണത്തിൽ റഷ്യൻ അന്വേഷണ സമിതി അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. വ്ലാഡിവോസ്റ്റോക്കിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. കഗാൻസ്കി എഡിൻബർഗിൽ 2017 വരെ ജോലി ചെയ്തിരുന്നു.

Also Read- Covid 19 | അതിവേഗ കോവിഡ് വ്യാപനം; ഡിസംബർ 31 വരെ യുകെയിൽ നിന്നുള്ള വിമാന സർവീസ് ഇന്ത്യ നിർത്തിവെച്ചു

റഷ്യയിലെ ഫ് ഈസ്റ്റേൺ ഫെഡറൽ യൂണിവേഴ്സിറ്റിയിലെ വ്ലാഡിവോസ്റ്റോക്കിലെ സെന്റർ ഫോർ ജെനോമിക് ആൻഡ് റീജനറേറ്റീവ് മെഡിസിൻ ഡയറക്ടറായിരുന്നു അദ്ദേഹം. അവിടെ സ്കോട്ടിഷ് സർവകലാശാലയുമായി ചേർന്നു ഗവേഷണം തുടർന്നുവരികയായിരുന്നു.

advertisement

കൊറോണ വൈറസിനെതിരെ ഒരു വാക്സിൻ വികസിപ്പിച്ചെടുത്തിരുന്നുവെന്നും 'വിചിത്രമായ സാഹചര്യത്തിലാണ്' അദ്ദേഹം മരിച്ചതെന്നും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ധുക്കളുടെ ശവകുടീരങ്ങൾ കാണാൻ സെന്റ് പീറ്റേഴ്‌സ്ബർഗിൽ പോയിരുന്ന ഇഗോർ ഇവാനോവ് എന്ന പഴയ സ്‌കൂൾ സുഹൃത്തിനെ കാണാൻ പോയതായി വിവരമുണ്ട്. കഗാൻസ്‌കി വീഴുന്നതിനുമുമ്പ് മൽപ്പിടുത്തം നടന്നതിന്‍റെ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഈ വർഷം ആദ്യം ആറ് റഷ്യക്കാർ ആശുപത്രി ജനാലകളിലൂടെ താഴേക്കു വീണു മരണപ്പെട്ടിരുന്നു. ഇവരിൽ അഞ്ചുപേർ കോവിഡിന് ചികിത്സയിലായിരുന്നു. പിപിഇ കിറ്റ് ക്ഷാമത്തെക്കുറിച്ച് പരാതി പറഞ്ഞ ഒരു ഡോക്ടർ ജനാലയിലൂടെ താഴേക്കു വീണു പരിക്കേറ്റിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് വാക്സിൻ ഗവേഷണം നടത്തിയിരുന്ന ശാസ്ത്രജ്ഞൻ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
Open in App
Home
Video
Impact Shorts
Web Stories