ഡൽഹി എയിംസിലെ ശുചീകരണ തൊഴിലാളിയായ മനീഷ് കുമാറാണ് ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു മനീഷ് കുമാർ വാക്സിൻ സ്വീകരിച്ചത്. എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയയും വാക്സിൻ സ്വീകരിച്ചു.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. രാജ്യത്തെ 3,006 കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ വിതരണം നടക്കുന്നത്.
You may also like:Covid vaccine| രാജ്യത്ത് കോവിഡ് വാക്സിന് തുടക്കമായി; ആരോഗ്യപ്രവര്‍ത്തകർ നേരിട്ട പ്രയാസങ്ങള്‍ സ്മരിച്ച് വികാരാധീനനായി പ്രധാനമന്ത്രി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകരും മുന്നണി പോരാളികളും നേരിട്ട പ്രയാസങ്ങളെ കുറിച്ചും ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി ഓർമപ്പെടുത്തി. ഏറ്റവും ചെലവു കുറഞ്ഞതും മികച്ച ഗുണനിലവാരമുള്ളതുമാണ് ഇന്ത്യൻ വാക്സിൻ എന്നും അദ്ദേഹം പറഞ്ഞു.