TRENDING:

സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയിൽ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രാഥമിക അനുമതി

Last Updated:

പൂനെയിലെ പ്ലാന്റിലാകും സ്പുട്‌നിക് V ഉത്പാദിപ്പിക്കുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്പുട്‌നിക് V ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ (ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ)യുടെ പ്രാഥമിക അനുമതി. സ്പുട്‌നിക് V വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് അഭ്യർത്ഥിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ നല്‍കിയിരുന്നു. പരീക്ഷണങ്ങള്‍ക്കും വിശകലനത്തിനും ശേഷം പൂനെയിലെ പ്ലാന്റിലാകും സ്പുട്‌നിക് V ഉത്പാദിപ്പിക്കുകയെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്പുട്‌നിക്
സ്പുട്‌നിക്
advertisement

ഇക്കാര്യത്തിൽ കമ്പനി വ്യാഴാഴ്ച ഡിസിജിഐക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഡിസി‌ജി‌ഐ നിശ്ചയിച്ചിട്ടുള്ള നാല് നിബന്ധനകൾ അനുസരിച്ച്, സെറം ഇൻസ്റ്റിറ്റ്യൂട്ടും ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയും തമ്മിലുള്ള കരാറിന്റെ ഒരു പകർപ്പും സെൽ ബാങ്കും വൈറസ് സ്റ്റോക്കും കൈമാറുന്നതിനും സാങ്കേതിക കൈമാറ്റത്തിനുള്ള കരാറിന്റെ ഒരു പകർപ്പും സമർപ്പിക്കേണ്ടതാണ്. ലൈസൻസ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്തില്ലെങ്കിൽ, ജൂൺ 4 ന് ഇഷ്യു ചെയ്ത തീയതി മുതൽ മൂന്ന് വർഷത്തേക്കായിരിക്കും കാലാവധി.

advertisement

Also Read- MLAമാർക്കുള്ള ആഡംബര ഫ്ളാറ്റ് നിർമാണവുമായി മുന്നോട്ടുപോകാൻ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ; നീക്കം സെൻട്രൽ വിസ്ത പദ്ധതിയെ എതിർക്കുന്നതിനിടെ

''സ്പുട്‌നിക് V വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള പ്രാഥമിക അനുമതി ലഭിച്ചു. എന്നാല്‍ ശരിക്കുള്ള ഉത്പാദനത്തിന് മാസങ്ങള്‍ വേണ്ടിവരും. ഇതിനിടയില്‍ തങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുക കോവിഷീല്‍ഡിൽ ആയിരിക്കും''- സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വക്താവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ആസ്ട്രാ സെനക്കയുമായി ചേര്‍ന്നുള്ള കോവിഷീല്‍ഡ് വാക്‌സിനാണ് നിലവില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്.

advertisement

അറുപത്തഞ്ചില്‍ അധികം രാജ്യങ്ങള്‍ സ്പുട്‌നിക് V യ്ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും യുറോപ്യന്‍ യൂണിയന്റെയും യു എസിന്റെയും ആരോഗ്യ അധികൃതരില്‍നിന്ന് അനുമതി ലഭിച്ചിട്ടില്ല. 91.6 ശതമാനമാണ് സ്പുട്‌നിക് വാഗ്ദാനം ചെയ്യുന്ന ഫലപ്രാപ്തി. നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയെ അപേക്ഷിച്ച് സ്പുട്‌നിക്കിന് ഉയര്‍ന്ന ഫലപ്രാപ്തിയാണുള്ളത്.

English Summary: The DCGI has granted permission to the Serum Institute of India (SII) to manufacture the Sputnik COVID-19 vaccine in India for examination, test and analysis with certain conditions, official sources said on Friday. The Pune-based firm has collaborated with Gamaleya Research Institute of Epidemiology and Microbiology, Moscow in Russia for developing Sputnik V at its licensed Hadapsar facility. “The DCGI has granted permission to the Serum Institute to manufacture the Sputnik COVID-19 vaccine in India for examination, test and analysis at its licensed Hadapsar facility with certain conditions," an official source said.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയിൽ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രാഥമിക അനുമതി
Open in App
Home
Video
Impact Shorts
Web Stories