ഇന്റർഫേസ് /വാർത്ത /India / MLAമാർക്കുള്ള ആഡംബര ഫ്ളാറ്റ് നിർമാണവുമായി മുന്നോട്ടുപോകാൻ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ; നീക്കം സെൻട്രൽ വിസ്ത പദ്ധതിയെ എതിർക്കുന്നതിനിടെ

MLAമാർക്കുള്ള ആഡംബര ഫ്ളാറ്റ് നിർമാണവുമായി മുന്നോട്ടുപോകാൻ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ; നീക്കം സെൻട്രൽ വിസ്ത പദ്ധതിയെ എതിർക്കുന്നതിനിടെ

File photo of Rajasthan CM Ashok Gehlot (PTI)

File photo of Rajasthan CM Ashok Gehlot (PTI)

രാജസ്ഥാൻ ഹൗസിംഗ് ബോർഡിനാണ് ഫ്ളാറ്റുകളുടെ നിർമാണ ചുമതല. 3,200 ചതുരശ്ര അടിയാണ് ഓരോ ഫ്ളാറ്റിന്റെയും വിസ്തീര്‍ണം. നാലു ബെഡ്റൂമുകളാണ് ഓരോ ഫ്ളാറ്റിലുമുള്ളത്.

  • Share this:

ജയ്പൂർ: ഡൽഹിയില്‍ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം അടക്കമുള്ള സെൻട്രൽ വിസ്ത പദ്ധതിയെ പാർട്ടി നഖശിഖാന്തം എതിർക്കുന്നതിനിടെ രാജസ്ഥാനിൽ എംഎൽഎമാർക്കുള്ള ആഡംബര ഫ്ളാറ്റ് നിർമാണവുമായി മുന്നോട്ടുപോകാൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചു. ജ്യോതിനഗറിലെ സംസ്ഥാന അസംബ്ലി മന്ദിരത്തിന് സമീപത്താണ് സാമാജികർക്കായി 160 ആഡംബര ഫ്ളാറ്റ് നിർമിക്കുന്നത്. രണ്ടാം കോവിഡ‍് തരംഗത്തിനിടെ മെയ് 20നാണ് നിർമാണം ആരംഭിച്ചത്.

രാജസ്ഥാൻ ഹൗസിംഗ് ബോർഡിനാണ് ഫ്ളാറ്റുകളുടെ നിർമാണ ചുമതല. 3,200 ചതുരശ്ര അടിയാണ് ഓരോ ഫ്ളാറ്റിന്റെയും തറവിസ്തീര്‍ണം. നാലു ബെഡ്റൂമുകളാണ് ഓരോ ഫ്ളാറ്റിലുമുള്ളതെന്ന് ഹൗസിംഗ് ബോർഡ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 160 ഫ്ളാറ്റുകൾ നിർമിക്കുന്നതിനുള്ള ചെലവ് 166 കോടി രൂപയാണെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. ''നേരത്തെ നിശ്ചയിച്ച സമയത്ത് തന്നെയാണ് നിർമാണം ആരംഭിച്ചത്. രാജസ്ഥാൻ അസംബ്ലി മന്ദിരത്തിന്റെ നേരേ മുന്നിലായാണ് 160 ഫ്ളാറ്റുകൾ നിർമിക്കുന്നത്. നാല് ബെഡ്റൂമുകളും പ്രത്യേകം പാർക്കിംഗ് ഏരിയയും ഉള്ള ഓരോ ഫ്ളാറ്റിന്റെയും തറവിസ്തീർണം 3,200 ചതുരശ്ര അടിയാണ്''- ഉദ്യോഗസ്ഥൻ പറഞ്ഞു.

Also Read- KSRTC കേരളത്തിന് വിട്ട് നൽകില്ല; നിയമ പോരാട്ടം തുടരുമെന്ന് കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ

ജയ്പൂർ വികസന അതോറിറ്റി (ജെഡിഎ) 176 ഫ്ളാറ്റുകൾ നിർമിക്കുന്നതിനുള്ള പദ്ധതി നിർദേശമാണ് മുന്നോട്ടുവെച്ചിരുന്നത്. ഇതിൽ 160 ഫ്ളാറ്റുകളുടെ നിർമാണത്തിനാണ് രാജസ്ഥാൻ ഹൗസിംഗ് ബോർഡ് അനുമതി നൽകിയത്. 30 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കണമെന്നാണ് നിർദേശം. നിശ്ചിത സമയത്തിന് മുൻപ് തന്നെ നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് ബോർഡ് പ്രതീക്ഷിക്കുന്നത്. നിയമാനുസൃതമായാണ് ഫ്ളാറ്റുകളുടെ നിർമാണം നടക്കുന്നതെന്ന് ഇതു സംബന്ധിച്ച ചോദ്യത്തിന് രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദൊതസര പ്രതികരിച്ചു.

കോവിഡ് മഹാമാരിക്കിടെ തലസ്ഥാന നവീകരണ പദ്ധതിയായ സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനെ കോൺഗ്രസ് പാർട്ടി അതിശക്തമായി വിമർശിച്ചുവരികയാണ്. 'ക്രിമിനൽ വേസേറ്റേജ്' എന്നാണ് കഴിഞ്ഞ മാസം സെൻട്രൽ വിസ്ത പദ്ധതിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്.

ഭരണസിരാകേന്ദ്രം മോടി പിടിപ്പിക്കാനുള്ള സെൻട്രൽ വിസ്താ പദ്ധതിയുടെ ആദ്യഭാഗമാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം. 10 മന്ദിരം. അതിൽ 51 കേന്ദ്രസർക്കാർ വകുപ്പുകളിലെ 51,000 ജീവനക്കാർ. ഇവർക്കായി എല്ലാ മന്ദിരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രത്യേക ഭൂഗർഭ മെട്രോ പാത. അത്യാധുനിക സൗകര്യങ്ങളും കോൺഫറൻസ് സെന്ററുകളും ലാൻഡ്സ്കേപ് ലോൺസും എല്ലാം ഉൾപ്പെടുന്നതാണ് പദ്ധതി.20,000 കോടി രൂപയിലേറെയാണ് പദ്ധതിക്കായി വേണ്ടിവരിക.

English Summary: Even as the Congress has been fiercely critical of the Central Vista project in the national capital, its government in Rajasthan has initiated construction of 160 "luxurious flats" for MLAs near the state assembly in Jyoti Nagar. The construction work started on May 20 this year amid the second wave of COVID-19. The project for construction of 160 luxurious flats for MLAs has been initiated by Rajasthan Housing Board (RHB). Each flat will be built over an area of 3,200 square feet and comprise four bedrooms, a Housing Board official said.

First published:

Tags: Ashok Gehlot, Central Vista Project, Rajasthan