കോവിഡ് പരിശോധന നടത്താതെ ജില്ലയിലെത്തുന്നവർ അഞ്ചാം ദിവസം ആൻ്റിജൻ പരിശോധന നടത്തണം.സാങ്കേതിക വിഭാഗം ജീവനക്കാർക്ക് താമസിക്കുന്നതിന് സുരക്ഷിതമായ സ്ഥലം കരാറുകാർ ഒരുക്കണം. തൊഴിലാളികൾ ആൻറിജൻ, ആർടിപിസിആർ പരിശോധനക്ക് ശേഷം ജില്ലയിലേക്ക് എത്തണമെന്ന് പൊതുവായി നിർദ്ദേശിക്കും. രോഗലക്ഷണം ഉള്ളവരെക്കുറിച്ച് കരാറുകാർ ആരോഗ്യവകുപ്പിനെ അറിയിക്കണം.
കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആണെന്ന് തെളിയുന്ന തൊഴിലാളികൾ ബ്രേക്ക് ദ ചെയിൻ നിർദേശങ്ങൾ പാലിച്ച് തൊഴിലിടത്തിൽ തന്നെ കഴിയണം.സ്വന്തം നിലയിൽ വരുന്ന അതിഥി തൊഴിലാളികൾ നേരത്തെ പുറപ്പെടുവിച്ച ക്വറൻ്റീൻ മാനദണ്ഡങ്ങൾ പാലിക്കണം.ഇപ്പോൾ ജില്ലയിൽ നിർവഹണ ഘട്ടത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വരുന്ന തൊഴിലാളികൾക്ക് ഈ നിർദ്ദേശങ്ങൾ ബാധകമാണ്.
advertisement
ജില്ലയിലേക്ക് എത്തുന്ന അതിഥി, വിദഗ്ധ തൊഴിലാളികൾ കോവിഡ് 19 ജാഗ്രത പോർട്ടലിൽ മുൻകൂട്ടി രജിസ്ട്രേഷൻ പൂർത്തിയാക്കണം.
തൊഴിലാളികളെ എത്തിക്കുന്ന കരാറുകാർക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.കരാറുകാർ മുഖേനയല്ലാതെ സ്വന്തം നിലയിൽ വരുന്നവർക്ക് ക്വാറൻ്റീൻ സൗകര്യം ഉണ്ടായിരിക്കണം. കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവരുടെ വിശദാംശങ്ങൾ ലഭ്യമായാൽ തദ്ദേശസ്ഥാപനങ്ങൾ സൗകര്യം വിലയിരുത്തി പാസ് നൽകുമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.
ജില്ലയിൽ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് മുൻകരുതൽ നടപടികൾ.
