'പലസ്തീനുമായുള്ള ബന്ധം ശരിയാകാതെ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാകില്ല': നിലപാട് വ്യക്തമാക്കി ഖത്തർ

Last Updated:

ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വാണിജ്യ, സുരക്ഷ, മറ്റ് ബന്ധങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഇടപാടുകൾ കരാർ സാധാരണ നിലയിലാക്കും.

ഇസ്രയേലുമായുള്ള ബന്ധം സാധാരണനിലയിലാക്കുന്നത് ഇസ്രയേൽ - പലസ്തീൻ പോരാട്ടത്തിനുള്ള ഉത്തരം ആയിരിക്കില്ലെന്ന് ഖത്തർ. ഖത്തർ സർക്കാരിന്റെ ഔദ്യോഗിക വക്തവാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിൽ ദോഹ മറ്റ് ഗൾഫ് രാജ്യങ്ങൾക്കൊപ്പം ചേരില്ലെന്നും അവർ വ്യക്തമാക്കി.
ഈ പോരാട്ടത്തിന്റെ കാതൽ ബന്ധം സാധാരണനിലയിലാക്കുന്നതാണെന്ന് കരുതുന്നില്ലെന്നും ഇത് ഒരിക്കലും ഒരു ഉത്തരമായിരിക്കില്ലെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം വക്താവ് ലോൽവാഹ് അൽ - ഖട്ടർ പറഞ്ഞു. തിങ്കളാഴ്ച ബ്ലുംബെർഗിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
ബഹറിനും യുണൈറ്റഡ് അറബ് എമിറേറ്റ്സും ഇസ്രയേലുമായുള്ള ബന്ധം സാധാരണനിലയിലാക്കാനുള്ള കരാറിൽ വൈറ്റ് ഹൗസിൽ വച്ച് ഒപ്പ് വയ്ക്കാനിരിക്കേയാണ് അൽ - ഖത്തറിന്റെ പ്രസ്താവന. അതേസമയം, ഇസ്രയേൽ - യു എ ഇ കരാർ വാഷിംഗ്ടണിൽ ഒപ്പുവച്ചു.
advertisement
ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വാണിജ്യ, സുരക്ഷ, മറ്റ് ബന്ധങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഇടപാടുകൾ കരാർ സാധാരണ നിലയിലാക്കും. അതേസമയം, കരാർ ഒപ്പുവയ്ക്കലിനെ അറബ് രാജ്യങ്ങളുടെ വഞ്ചനയായാണ് പലസ്തീനികൾ കാണുന്നത്.
അതേസമയം, വാഷിംഗ്ടണിൽ വച്ച് ഇസ്രായേലും യു എ ഇയും സമാധാന കരാർ ഒപ്പുവച്ചു. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ വച്ച് നടന്ന ചടങ്ങിലാണ് കരാർ ഒപ്പിടൽ നടന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ യു എ ഇയെ പ്രതിനിധീകരിച്ച് വിദേശകാര്യ വകുപ്പ് മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള സംഘം വൈറ്റ് ഹൗസിലെത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചടങ്ങിൽ അധ്യക്ഷനായി.
മലയാളം വാർത്തകൾ/ വാർത്ത/World/
'പലസ്തീനുമായുള്ള ബന്ധം ശരിയാകാതെ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാകില്ല': നിലപാട് വ്യക്തമാക്കി ഖത്തർ
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement