സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇരട്ടിയാകാനെടുക്കുന്ന സമയം ഉയർന്നതും ശുഭസൂചനയായാണ് ആരോഗ്യവകുപ്പ് കണക്കാക്കുന്നത്. നവംബർ ആദ്യ ആഴ്ച 41 ദിവസം ആയിരുന്നത് 59 ദിവസമായാണ് ഉയർന്നിരിക്കുന്നത്. ഇതിൽ കാസർകോട് ജില്ലയിൽ 130 ദിവസമെടുത്താണ് കേസുകൾ ഇരട്ടിയാകുന്നത്. തിരുവനന്തപുരം- 93 , പത്തനംതിട്ട- 72 , എറണാകുളം കോഴിക്കോട്- 52 എന്നിങ്ങനെയാണ് കണക്ക്.
അതേസമയം പത്ത് ലക്ഷം പേരിൽ എത്രയാളിൽ പരിേശാധന നടത്തിയെന്നതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ടെസ്റ്റ് പെർ മില്യൺ തൊട്ടു മുന്നത്തെ ആഴ്ചയേക്കാൾ കഴിഞ്ഞയാഴ്ച കുറഞ്ഞിട്ടുണ്ട്. എല്ലാ ജില്ലകളിലും ഈ കുറവ് പ്രകടവുമാണ്. പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് ടെസ്റ്റ് പെർ മില്ല്യൺ കൂടുതൽ.
advertisement
തിരുവനന്തപുരം ജില്ലയിലൊഴികെ മറ്റ് ജില്ലകളിലെല്ലാം ടെസ്റ്റ് പോസിറ്റിവിറ്റിയും കുറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് കഴിഞ്ഞ ആഴ്ചയിലെ 6.3 ൽ നിന്ന് 6.7 ആയി വർധിച്ചു. ആരോഗ്യവകുപ്പിലെ പ്രതിവാര റിപ്പോർട്ട് പ്രകാരം കോവിഡ് വ്യാപന സൂചികകളെല്ലാം, വൈറസ് വ്യാപനം കുറയുന്നതിന്റെ സൂചനകളാണ് നൽകുന്നത്.