സമൂഹവ്യാപനം ഉണ്ടാകുന്നതിന് മുന്‍പ് തന്നെ തെക്കു കിഴക്കന്‍ ഏഷ്യയില്‍ കോവിഡ് വ്യാപനം നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗവേഷകര്‍ ഇത്തരത്തില്‍ ഒരു പരീക്ഷണം നടത്തിയത്. പാക്ക് ചെയ്ത മാംസവിഭവങ്ങളില്‍ നിന്നാകാം ഈ പ്രദേശങ്ങളില്‍ കോവിഡ് വ്യാപിച്ചതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ഇതേ സാഹചര്യത്തില്‍ മറ്റ് വൈറസുകള്‍ക്കും നിലനില്‍ക്കാന്‍ സാധിക്കുമോ എന്ന് കണ്ടെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വിദഗ്ധര്‍ പറഞ്ഞു. ശ്വാസകോശത്തിലും കുടലിലും വ്യാപന സാധ്യതയുള്ള വൈറസാണ് കോവിഡ്. അതിനാല്‍ ഭക്ഷണ പദാര്‍ത്ഥത്തിലൂടെ ഇത് പകരുന്നു എന്ന കണ്ടുപിടുത്തം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.
advertisement
ഒരു ആര്‍എന്‍എ വൈറസ്, മൃഗങ്ങളിലെ കൊറോണ വൈറസുകള്‍, മ്യൂറിന്‍ ഹെപ്പറ്റൈറ്റിസ് വൈറസ്, ഗ്യാസ്‌ട്രോ എന്റൈറ്റിസ് വൈറസ് എന്നിവയാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. ഉപയോഗിക്കുന്ന ഭക്ഷണ സാധനങ്ങള്‍, താപനില എന്നിവ അനുസരിച്ച് വൈറസിന്റെ എണ്ണത്തിലും വ്യത്യാസമുണ്ടായിരുന്നു. ഫ്രീസറിനേക്കാള്‍ റെഫ്രിജറേറ്ററിലാണ് കുറവ് വൈറസ് കാണപ്പെട്ടത്.
ഭക്ഷണം, തയ്യാറാക്കുന്ന പ്രതലങ്ങള്‍, തൊഴിലാളികളുടെ കൈകള്‍, കത്തികള്‍, പാത്രങ്ങള്‍ എന്നിവയില്‍ നിന്നൊക്കെ വൈറസ് ബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അണുബാധ ഉണ്ടാകാത്ത വിധം ഭക്ഷണ സാധനങ്ങള്‍ കൈകാര്യം ചെയ്യേണ്ടതാണെന്നും ഗവേഷകര്‍ പ്രത്യേകം വിശദീകരിക്കുന്നു.
അതേസമയം, കോവിഡ് ഒരു തവണ വന്നാലും വീണ്ടും വരാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. രണ്ടിലധികം തവണ കോവിഡ് ബാധ ഉണ്ടായവരും നിരവധിയാണ്. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്?
1. വൈറസ് മ്യൂട്ടേഷനുകള്‍
വൈറസുകളുടെ ജനിതക ഘടനയിലെ മാറ്റങ്ങളോ മ്യൂട്ടേഷനുകളോ കാരണം വൈറസിന്റെ സ്വഭാവത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതായി നമുക്കറിയാം. ഇത് പകര്‍ച്ചവ്യാധി ശക്തമാകുന്നതിനും അതിവേഗ രോഗവ്യാപനത്തിനും ഇടയാക്കുന്നു. മാത്രമല്ല, വാക്സിനുകളുടെ പ്രതിരോധശേഷിയെ ഇല്ലാതാക്കാനും ഇവയ്ക്ക് കഴിയും.
2. പ്രതിരോധശേഷി കുറയുന്നത്
നിങ്ങളുടെ ശരീരം വളരെക്കാലമായി വൈറസുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കുമ്പോള്‍ ക്രമേണ ആന്റിബോഡികളുടെ ഉത്പാദനം മന്ദഗതിയിലായേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അതുമൂലമാണ് നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി കുറയുക.
3. പുതിയ വകഭേദങ്ങള്‍
മുന്‍ വേരിയന്റുകളെ അപേക്ഷിച്ച് ജനങ്ങളില്‍ വീണ്ടും അണുബാധയ്ക്കിടയാക്കുന്നത് ഒമിക്രോണ്‍ വകഭേദമാണെന്ന് വിദഗ്ധര്‍ പറയുന്നു. ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ കോവിഡ്-19 റെസ്‌പോണ്‍സ് ടീം നടത്തിയ ഒരു പഠനം കാണിക്കുന്നത് ഒമിക്രോണിന് വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത ഡെല്‍റ്റ വേരിയന്റിനേക്കാള്‍ 5.4 മടങ്ങ് കൂടുതലാണ് എന്നാണ്.
ഒരിക്കല്‍ കോവിഡ് ബാധിച്ചതിനു ശേഷം വീണ്ടും വൈറസ് ബാധ ഉണ്ടാകുന്നത് എപ്പോഴാണെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. എങ്കിലും സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സിഡിസി) രേഖകള്‍ പ്രകാരം, കോവിഡ് പിടിപെട്ട് മൂന്ന് മാസത്തിനു ശേഷം രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം വീണ്ടും പരിശോധന നടത്തിയാല്‍ മതിയാകും.