അടച്ചിട്ട ഹാളുകളിൽ 75 പേർക്കും പുറത്തു നടക്കുന്ന ചടങ്ങുകളിൽ 150 പേർക്കും പങ്കെടുക്കാം. ഇതിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കണമെങ്കിൽ അവർ 24 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധനയിൽ കോവിഡ് നെഗറ്റീവായവരോ 2 ഡോസ് വാക്സീൻ സ്വീകരിച്ചവരോ ആയിരിക്കണമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
Also Read ഞായറാഴ്ചകളില്‍ കോഴിക്കോട് ലോക്ഡൗണിന് സമാനമായ നിയന്ത്രണം
രജിസ്റ്റർ ചെയ്യുന്നത് ഇങ്ങനെ
- covid19jagratha.kerala.nic.in എന്ന പോർട്ടലിൽ Event Register എന്ന ടാബ് തുറക്കുക.
- മൊബൈൽ ഫോൺ നമ്പർ നൽകുക. സ്ക്രീനിൽ കാണുന്ന അക്കങ്ങൾ (ക്യാപ്ച കോഡ്) നൽകുക. തുടർന്ന് ഫോണിൽ എസ്എംഎസ് ആയി എത്തുന്ന വൺ ടൈം പാസ്‍വേഡും (ഒടിപി) നൽകി verify ചെയ്യുക.
- ഏതു തരം ചടങ്ങ്, വിലാസം, ജില്ല, തദ്ദേശസ്ഥാപനം, വാർഡ്, തീയതി, സമയം എന്നിവ ടൈപ്പ് ചെയ്യുക. ഇതിനു പുറമേ ഒരു യൂസർ നെയിമും പാസ്‍വേഡും നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കുക.
- വീണ്ടും ജാഗ്രതാ പോർട്ടൽ തുറന്ന് Login ക്ലിക് ചെയ്ത് ഈ യൂസർ നെയിമും പാസ്‍വേഡും നൽകുക. തുടർന്ന് Download QR Code എന്ന മെനു തുറന്നാൽ ക്യുആർ കോഡ് പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാം.
- ക്യുആർ കോഡ് പ്രിന്റ് ചെയ്ത് ചടങ്ങ് നടക്കുന്ന സ്ഥലത്ത് പ്രദർശിപ്പിക്കണം.
- ചടങ്ങിൽ പങ്കെടുക്കുന്നവർ അവരവരുടെ ഫോണിലെ ക്യുആർ കോഡ് സ്കാനർ (ഗൂഗിൾ പ്ലേ സ്റ്റോറിൽ ഒട്ടേറെ ക്യുആർ കോഡ് സ്കാനർ ആപ്പുകൾ ലഭ്യമാണ്) തുറന്ന് ഈ കോഡ് സ്കാൻ ചെയ്യണം. തുടർന്നു വരുന്ന വിൻഡോയിൽ പങ്കെടുക്കുന്ന വ്യക്തിയുടെ വിവരങ്ങൾ നൽകണം.
advertisement
മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ ശമ്പളം വർധിപ്പിച്ചു
തിരുവനന്തപുരം: സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ ശമ്പളവും അലവൻസുകളും വർധിപ്പിച്ചു. 2019 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന നടപ്പാക്കിയിരിക്കുന്നത്. പ്രതിപക്ഷനേതാവ്, ചീഫ് വിപ് എന്നിവരുടെ പഴ്സനൽ സ്റ്റാഫിനും വർധന ബാധകമാണ്. പ്രൈവറ്റ് സെക്രട്ടറിയുടെയും സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയുടെയും ശമ്പള സ്കെയിൽ 77,400–1,15,200 എന്നതിൽ നിന്ന് 1,07,800–1,60,000 ആവും. അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാരുടെ ശമ്പളവും ഇതു തന്നെയാണ്. സർക്കാർ ജീവനക്കാരുടെ ശമ്പളം 2019 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ വർധിപ്പിച്ച സാഹചര്യത്തിലാണ് പഴ്സനൽ സ്റ്റാഫിന്റെ ശമ്പളവും കൂട്ടുന്നതെന്ന് ഉത്തരവിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസിൽ അനുവദിച്ചിരിക്കുന്ന അധിക തസ്തികകളിലുള്ള പഴ്സനൽ സ്റ്റാഫ് അംഗങ്ങൾക്കും നിലവിലുള്ള സ്കെയിലിന് ആനുപാതികമായി വർധന അനുവദിച്ചിട്ടുണ്ട്. കുടിശിക ഏപ്രിലിലെ ശമ്പളത്തിനൊപ്പം പണമായി നൽകും. പ്രതിമാസ അലവൻസുകൾക്കും വർധനയുണ്ട്. ഇനി മുതൽ സ്പെഷൽ റൂൾ അനുസരിച്ചു നിശ്ചിത യോഗ്യതയുള്ളവരെ മാത്രമേ പഴ്സനൽ സ്റ്റാഫിലെ കംപ്യൂട്ടർ അസിസ്റ്റന്റ്, കോൺഫിഡൻഷ്യൻ അസിസ്റ്റന്റ് തസ്തികയിൽ നിയമിക്കാവൂ എന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Also Read 'പോയി ചാക്; കോവിഡ് രോഗികളോട് യുപി ഹെൽപ് ലൈൻ ജീവനക്കാരി; വൈറലായി ഓഡിയോ
മറ്റു തസ്തികകളിലുള്ളവരുടെ പുതിയ ശമ്പള സ്കെയിലും പഴയ സ്കെയിലും :
അസി.പ്രൈവറ്റ് സെക്രട്ടറി 63,700–1,23,700 (45,800–89,000), പിഎ,അഡീഷനൽ പിഎ 50,200–1,05,300 (35,700–75,600), അസിസ്റ്റന്റ്, ക്ലാർക്ക് (ഗ്രാജ്വേറ്റ്), കംപ്യൂട്ടർ അസിസ്റ്റന്റ്(ടൈപ് റൈറ്റിങ്, വേഡ് പ്രോസസിങ് യോഗ്യതയുള്ളവർ), 37,400–79,000 (26,500–56,700), അസിസ്റ്റന്റ്, ക്ലാർക്ക്(നോൺ ഗ്രാജ്വേറ്റ്),അധിക യോഗ്യതകൾ ഇല്ലാത്ത കംപ്യൂട്ടർ അസിസ്റ്റന്റ് 31,100–66,800 (22,200–48,000), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്(ടൈപ് റൈറ്റിങ്, ഷോർട് ഹാൻഡ് യോഗ്യതയുള്ളവർ) 37,400– 79,000 (26,500–56,700), അധിക യോഗ്യതയില്ലാത്ത കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് 27,900–63,700 (20,000–45,800), കാർ ഡ്രൈവർ 35,600–75,400 (25,200–54,000), ഓഫിസ് അറ്റൻഡന്റ് 23,000–50,200(16,500–35,700), കുക്ക് 23,000–50,200(16,500–35,700).