TRENDING:

Booster Dose | വിദേശത്ത് പോകുന്നവർക്ക് 9 മാസത്തിനു മുൻപേ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം; നിർദേശവുമായി കേന്ദ്രസമിതി

Last Updated:

ഏത് രാജ്യത്തേക്കാണോ പോകുന്നത് ആ രാജ്യത്തെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ബൂസ്റ്റർ ഡോസ് സ്വീകരിക്കാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിദേശത്തേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് കോവിഡിന്റെ രണ്ടാം ഡോസ് എടുത്ത് 9 മാസം തികയുന്നതിനു മുൻപേ ബൂസ്റ്റർ ഡോസ് (Booster Dose) എടുക്കാമെന്ന് പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള നിർദേശങ്ങൾ നൽകുന്ന ദേശീയ സമിതി (National Technical Advisory Group on Immunisation (NTAGI)). ഏത് രാജ്യത്തേക്കാണോ പോകുന്നത് ആ രാജ്യത്തെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ബൂസ്റ്റർ ഡോസ് സ്വീകരിക്കാം.
advertisement

എന്നാൽ മറ്റ് പൗരൻമാരുടെ ബൂസ്റ്റർ ഡോസുമായി ബന്ധപ്പെട്ട ഇടവേളയുടെ ദൈർഘ്യത്തിൽ മാറ്റമില്ല. രണ്ടാം ഡോസിനും ബൂസ്റ്റർ ഡോസിനും ഇടയിലുള്ള ദൈർഘ്യം 9 മാസത്തിൽ നിന്നും 6 മാസം ആക്കണമെന്ന നിർദേശം സംബന്ധിച്ച് എൻ.ടി.ജി.ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം, ഈ നിർദേശം സമിതിയുടെ പരി​ഗണനയിലാണ്. നിലവിൽ, രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ഒമ്പത് മാസം പൂർത്തിയാക്കിയ 18 വയസ്സിന് മുകളിലുള്ള ആർക്കും ബൂസ്റ്റർ ഡോസിന് അർഹതയുണ്ട്.

ജോലി, ബിസിനസ്, വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, കായിക മത്സരങ്ങളിൽ പങ്കെടുക്കൽ, ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ ഭാഗമായുള്ള ഉഭയകക്ഷി യോഗങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കായി വിദേശത്തേക്ക് പോകേണ്ടവർ തുടങ്ങിയവർക്ക് ബൂസ്റ്റർ ഡോസ് ഉടൻ നൽകണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് നിരവധി അഭ്യർത്ഥനകൾ ഉയർന്നിരുന്നു.

advertisement

ഈ വർഷം ജനുവരി 10 മുതലാണ് ആരോഗ്യ പ്രവർത്തകർക്കും മുൻ‌നിര കോവിഡ് പോരാളികൾക്കും 60 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്കും ഇന്ത്യ ബൂസ്റ്റർ ഡോസ് വിതരണം ചെയ്തു തുടങ്ങിയത്. ഏപ്രിൽ മുതലാണ് 18 വയസിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് ലഭ്യമായി തുടങ്ങിയത്.

രാജ്യത്ത് ബൂസ്റ്റർ ഡോസെടുത്ത 70 ശതമാനം പേർക്കും മൂന്നാം തരംഗത്തിൽ കോവിഡ് പിടിപെട്ടില്ലെന്ന് പഠനം സൂചിപ്പിച്ചിരുന്നു. ഏകദേശം 6,000 പേരിൽ നടത്തിയ പഠനം അനുസരിച്ച് ബൂസ്റ്റർ ഡോസ് സ്വീകരിച്ച എഴുപത് ശതമാനം ആളുകൾക്കും മൂന്നാം തരംഗത്തിൽ രോഗം പിടിപെട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.

advertisement

മുൻകരുതൽ ഡോസ് എടുക്കാത്ത വാക്സിനേഷൻ എടുത്തവരിൽ 45 ശതമാനം പേരും മൂന്നാം തരംഗത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്തതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കൊറോണ വൈറസിനെക്കുറിച്ചുള്ള ദേശീയ ടാസ്‌ക് ഫോഴ്‌സിന്റെ കോ-ചെയർമാൻ ഡോ രാജീവ് ജയദേവന്റെ നേതൃത്വത്തിലുള്ള പഠനം പറയുന്നു. വാക്സിനേഷൻ എടുത്ത 5,971 പേരെ ആണ് സർവേയിൽ ഉൾപ്പെടുത്തിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതിൽ 24 ശതമാനം 40 വയസ്സിന് താഴെയുള്ളവരും 50 ശതമാനം പേർ 40-59 പ്രായത്തിലുള്ളവരുമാണ്. സർവേയിൽ പങ്കെടുത്തവരിൽ 45 ശതമാനം സ്ത്രീകളും 53 ശതമാനം ആരോഗ്യ പ്രവർത്തകരും ആയിരുന്നു. 5,971 പേരിൽ 2,383 പേർ ബൂസ്റ്റർ ഡോസ് എടുത്തു, അവരിൽ 30 ശതമാനം പേർക്ക് മൂന്നാം തരംഗത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്തു. ബൂസ്റ്റർ ഗ്രൂപ്പിലെ കൂടുതൽ ആരോഗ്യ പ്രവർത്തകരും N95 മാസ്ക്ക് ഉപയോഗിച്ചവരുമാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Booster Dose | വിദേശത്ത് പോകുന്നവർക്ക് 9 മാസത്തിനു മുൻപേ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം; നിർദേശവുമായി കേന്ദ്രസമിതി
Open in App
Home
Video
Impact Shorts
Web Stories