എന്നാൽ ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പ് ആശങ്ക അറിയിച്ചു
. നെയ്യഭിഷേകം പഴയതു പോലെ പ്രായോഗികമല്ല. സന്നിധാനത്ത് താമസ സൗകര്യമുണ്ടാകില്ല. കോവിഡിനെ തുടർന്ന് അഞ്ചുമാസമായി ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്നില്ല.
ശബരിമല പ്രവേശനം സംബന്ധിച്ച് മാർഗനിർദേശം തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതിക്കു രൂപം നൽകിയതായി എൻ വാസു അറിയിച്ചു. ഉന്നതതല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊളളുമെന്നും അദ്ദേഹം അറിയിച്ചു.
advertisement
പഴയതുപോലെ ഭക്തരെ പ്രവേശിപ്പിക്കാൻ സാധിക്കില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ സന്നിധാനത്ത് ഇതിനുളള സാഹചര്യമല്ല നിലനിൽക്കുന്നത്. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ മാത്രമമായിരിക്കും പ്രവേശനം. സന്നിധാനത്ത് വിരിവെയ്ക്കാനും താമസത്തിനും അനുവദിക്കില്ലെന്നും എൻ വാസു പറഞ്ഞു.
Location :
First Published :
September 28, 2020 5:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
ശബരിമലയിൽ പരിമിതായി ഭക്തർക്ക് പ്രവേശനം അനുവദിക്കും; ആന്‍റിജൻ പരിശോധന നിർബന്ധമാക്കും