Sabarimala | ഓണ പൂജകൾക്കായി ശബരിമല നട ശനിയാഴ്ച തുറക്കും; ഭക്തർക്ക് പ്രവേശനമില്ല
- Published by:Anuraj GR
- news18-malayalam
Last Updated:
30 ന് ഉത്രാടപൂജ. 31 ന് തിരുവോണ പൂജ, സെപ്റ്റംബര്‍ ഒന്നിന് അവിട്ടം, സെപ്റ്റംബര്‍ മൂന്നിന് ചതയം ദിവസങ്ങളില്‍ പൂജകള്‍ നടക്കും.
പത്തനംതിട്ട: ഓണക്കാല പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ചിനാണ് തുറക്കും. അതേസമയം ഇത്തവണയും ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും.
30 ന് ഉത്രാടപൂജ. 31 ന് തിരുവോണ പൂജ, സെപ്റ്റംബര്‍ ഒന്നിന് അവിട്ടം, സെപ്റ്റംബര്‍ മൂന്നിന് ചതയം ദിവസങ്ങളില്‍ പൂജകള്‍ നടക്കും. അന്ന് രാത്രി 7.30-ന് ഹരിവരാസനം പാടി നട അടയ്ക്കും. കന്നിമാസപൂജകള്‍ക്കായി സെപ്തംബര്‍ 16-ന് വൈകുന്നേരം നട തുറക്കും.
കൊവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ ഭക്തരെ നിലവിൽ പ്രവേശിപ്പിക്കുന്നില്ല. അതേ സമയം ഓണപ്പൂജകള്‍ക്ക്
പ്രവേശനം ഇല്ലാത്തതിനാൽ വരുമാന നഷ്ടം അഞ്ചു കോടി രൂപയാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രാഥമിക വിലയിരുത്തല്‍.
You may also like:ആലുവയിൽ 1600 കോടിയുടെ ഗിഫ്റ്റ് സിറ്റി; 540 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ [NEWS]കാശ് കൊടുത്തു പേടിക്കണോ? പ്രേതഭവനത്തിൽ ഒരു രാത്രി കഴിയാൻ 'ഓഫർ' [NEWS] 'സാഹചര്യങ്ങള്‍ മാറിയേക്കാം, ലക്ഷ്യങ്ങളല്ല'; വൈറലായി വിരാട് കോഹ്‌ലിയുടെ വര്‍ക്ക്‌ഔട്ട് വീഡിയോ [NEWS]
ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിന് പരിമിതമായ തോതിലെങ്കിലും ഭക്തരെ പ്രവേശിപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. വൃശ്ചികം ഒന്നായ നവംബർ പതിനാറിനാണ് മണ്ഡലകാലം തുടങ്ങുന്നത്. വൃശ്ചികത്തിൽ തുടങ്ങുന്ന മണ്ഡലകാല തീർത്ഥാടനത്തിന്റെ മുന്നോടിയായി ശബരിമല ക്ഷേത്രത്തിൽ തുലാമാസ പൂജ മുതൽ ഭക്തർക്ക് പ്രവേശനം നൽകും. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും ഭക്തരെ മല കയറ്റുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 28, 2020 8:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sabarimala | ഓണ പൂജകൾക്കായി ശബരിമല നട ശനിയാഴ്ച തുറക്കും; ഭക്തർക്ക് പ്രവേശനമില്ല