'അസാധാരണ സാഹചര്യങ്ങളിൽ സുഹൃത്തുക്കൾ തമ്മിൽ കൂടുതൽ സഹകരണം ആവശ്യമാണ്.. HCQ (ഹൈഡ്രോക്സിക്ലോറോക്വിൻ) തീരുമാനത്തിൽ ഇന്ത്യക്കും ഇന്ത്യൻ ജനതയ്ക്കും നന്ദി പറയുന്നു.. നന്ദി നരേന്ദ്ര മോദി.. ഈ പോരാട്ടത്തിൽ ഇന്ത്യയെ മാത്രമല്ല മാനവികതയെയും സഹായിക്കുന്ന നിങ്ങളുടെ കരുത്തുറ്റ നേതൃത്വത്തിന്...' ട്രംപ് ട്വിറ്ററിൽ കുറിച്ചു.
ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് കയറ്റുമതി നിലവിലെ സാഹചര്യത്തിൽ ഇന്ത്യ നിർത്തിവച്ചിരുന്നു. എന്നാൽ മരുന്ന് നൽകിയില്ലെങ്കിൽ തക്ക തിരിച്ചടി നേരിടേണ്ടി വരുമെന്ന തരത്തിലുള്ള അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണം വിമർശനങ്ങൾക്ക് വഴി വക്കുകയും ചെയ്തിരുന്നു. എന്നാല്‍ വൈകാതെ നിലപാട് മാറ്റിയ ട്രംപ് ഇന്ത്യയ്ക്കും ആവശ്യം ഉള്ളതുകൊണ്ടാണ് യുഎസ് ആവശ്യപ്പെട്ട മരുന്ന് കയറ്റുമതി ചെയ്യുന്നതിൽ തടസം വന്നതെന്നാണ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് രാജ്യത്തിനും ജനതയ്ക്കും നന്ദി അറിയിച്ചും രംഗത്തെത്തിയിരിക്കുന്നത്.