ഇവർ എത്തിയ കായംകളുത്തെ കടകളും മെഡിക്കൽ സ്റ്റോറും സ്കാനിംഗ് സെന്ററും അടച്ചു. ഭര്‍ത്താവും ഭാര്യയും മകനും അടങ്ങുന്ന കുടുംബം 20 ദിവസം മുന്‍പാണ് മുംബൈയില്‍ നിന്നും എത്തിയത്. തുടര്‍ന്ന് ഇവര്‍ ചെന്നിത്തലയില്‍ ക്വറന്റീനില്‍കഴിയുകയായിരുന്നു.
TRENDING:കോവിഡ് രോഗിയുടെ മൃതദേഹം എത്തിച്ചത് ജെസിബിയിൽ; ആന്ധ്രയിൽ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥന് സസ്പെൻഷൻ [NEWS]ഇനി പഴഞ്ചൻ പോസ്റ്റുകൾ പ്രചരിപ്പിക്കൽ അത്ര എളുപ്പമല്ല; തടയിടാൻ വഴിയുമായി ഫെയ്സ്ബുക്ക് [PHOTOS]L'Oreal| 'വൈറ്റ്നിംഗ്', 'ഫെയർ' എന്നീ വാക്കുകൾ സൗന്ദര്യവർധക ഉത്പന്നങ്ങളിൽ നിന്ന് മാറ്റാനൊരുങ്ങി ലോറിയലും [NEWS]
advertisement
രണ്ടു ദിവസം മുന്‍പ ഗൃഹനാഥന് ശാരീരിക അസ്വസ്തയുണ്ടായതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ കായംകുളത്തെത്തിച്ച് ഡോക്ടറെ കണ്ടു. കഴിഞ്ഞ ദിവസം ഇവര്‍ ഓട്ടോയില്‍ വീണ്ടും ഡോക്ടറെ കാണാനെത്തി. ഡോക്ടര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് നഗരത്തിലെ ഒരു സ്‌കാനിങ് സെന്ററിലും പോയി.
പിന്നീട് മാര്‍ക്കറ്റിലെത്തി ഇറച്ചിയും സമീപത്തെ പലചരക്കു കടയില്‍ നിന്ന് സാധനങ്ങളും വാങ്ങിയാണ് മടങ്ങിയത്. ഇന്നലെ പരിശോധനാഫലം വന്നപ്പോഴാണ് അച്ഛനും മകനും കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ പരിശോധന ഫലം ആദ്യം നെഗറ്റീവ് ആയിരുന്നു.