HOME /NEWS /Corona / കോവിഡ് രോഗിയുടെ മൃതദേഹം എത്തിച്ചത് ജെസിബിയിൽ; ആന്ധ്രയിൽ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥന് സസ്പെൻഷൻ

കോവിഡ് രോഗിയുടെ മൃതദേഹം എത്തിച്ചത് ജെസിബിയിൽ; ആന്ധ്രയിൽ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥന് സസ്പെൻഷൻ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

പിപിഇ കിറ്റുകൾ ധരിച്ച മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ മൃതദേഹം ജെസിബിയുടെ മുന്നിലുള്ള ഭാഗത്ത് വെച്ച് കൊണ്ടുവരികയായിരുന്നു.

  • Share this:

    ശ്രീകാകുളം: കോവിഡ് 19 രോഗിയുടെ മൃതദേഹം അപമാനിച്ച സംഭവത്തിൽ ഒരു മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥന് സസ്പെൻഷൻ. ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കാനായി എത്തിച്ചത് ജെസിബിയിലാണ്.

    ശ്രീകാകുളത്തെ പലാസ മുൻസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന ഉദയപുരത്താണ് സംഭവം. 72 കാരന്റെ മൃതദേഹമാണ് ജെസിബിയിൽ കയറ്റി എത്തിച്ചത്.

    പിപിഇ കിറ്റുകൾ ധരിച്ച മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ മൃതദേഹം ജെസിബിയുടെ മുന്നിലുള്ള ഭാഗത്ത് വെച്ച് കൊണ്ടുവരികയായിരുന്നു. സംഭവത്തെ തുടർന്ന് പലാസ മുൻസിപ്പൽ കമ്മീഷണറായ സി നാഗേന്ദ്ര കുമാറേയും സാനിട്ടറി ഇൻസ്പെക്ടറേയും ജില്ലാ കളക്ടർ സസ്പെന്റ് ചെയ്തു. വിഷയത്തിൽ കളക്ടർ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

    TRENDING:Lamborghini| 3.89 കോടി രൂപയ്ക്ക് വാങ്ങിയ ലംബോർഗിനി സൂപ്പർ കാർ 20 മിനിറ്റിനുള്ളിൽ ഇടിച്ചു തകർന്നു! [NEWS]ലോക്ക്ഡൗൺ കാലത്തെ ബോറടി മാറ്റാൻ ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ [PHOTOS]L'Oreal| 'വൈറ്റ്നിംഗ്', 'ഫെയർ' എന്നീ വാക്കുകൾ സൗന്ദര്യവർധക ഉത്പന്നങ്ങളിൽ നിന്ന് മാറ്റാനൊരുങ്ങി ലോറിയലും [NEWS]

    മുൻസിപ്പാലിറ്റിയിലെ ജീവനക്കാരൻ തന്നെയാണ് മരിച്ചത്. അസുഖബാധിതനായി വീട്ടിലായിരുന്നു മരണം. ജില്ലാ ഭരണകൂടം വീടുകളിൽ നടത്തുന്ന പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചതായി പറയുന്നത്. മരിച്ചതിന് ശേഷമായിരുന്നു പരിശോധനാ ഫലം വരുന്നത്.

    മൃതദേഹം ജെസിബിയിൽ കടത്തിയ സംഭവത്തിൽ തെലുങ്കുദേശം പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡുവും രൂക്ഷമായാണ് പ്രതികരിച്ചത്. മരിച്ചവർ ആദരവ് അർഹിക്കുന്നുണ്ടെന്നും, മൃതദേഹങ്ങളോട് അനാദരവ് കാണിച്ചതിൽ സർക്കാരിനേയും അദ്ദേഹം വിമർശിച്ചു.

    First published:

    Tags: Andhra Pradesh, Coronavirus, Coronavirus in india, Coronavirus india, Coronavirus symptoms, Coronavirus update, Covid 19