TRENDING:

കോവിഡ് കേസുകൾ ഏഴ് ദിവസത്തിനിടെ മൂന്നിരട്ടിയായി ഉയർന്നു; ആരോഗ്യമന്ത്രിമാരുടെ യോഗം ഇന്ന്

Last Updated:

കോവിഡ് വകഭേദമായ എക്‌സ്ബിബി.1.16 ആണ് നിലവിലെ രോഗവ്യാപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നിലവിലെ സ്ഥിതി വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ച് ചേര്‍ത്ത് കേന്ദ്ര ആരോഗ്യ മന്ത്രി മാന്‍സൂഖ് മാണ്ഡവ്യ. എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി ഓണ്‍ലൈനിലൂടെയാകും മന്ത്രി സംവദിക്കുക.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ മൂന്നിരട്ടിയായി വര്‍ധിച്ച സാഹചര്യത്തിലാണ് ഈ അടിയന്തര യോഗം. നിലവിലെ സജീവ കോവിഡ് കേസുകളുടെ എണ്ണം 25,587 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 23നാണ് പ്രതിദിനം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അന്ന് ഒറ്റ ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത് 5383 കോവിഡ് കേസുകളായിരുന്നു.

കേരളം, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ്, എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കൂടിയിട്ടുണ്ടെന്നും ആരോഗ്യ വിദ്ഗധര്‍ പറയുന്നു. വ്യാഴാഴ്ച മാത്രം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 1,912 ആണ്.

advertisement

Also Read- രാജ്യത്ത് ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകൾ മൂന്നിരട്ടിയായി; കൂടുതൽ കേരളത്തില്‍

കഴിഞ്ഞ ആഴ്ചത്തെക്കാള്‍ കൂടുതല്‍ കേസുകളാണ് ഈ ആഴ്ച റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ അഞ്ച് വരെ രാജ്യത്ത് 26,361 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ച അത് 13,274 മാത്രമായിരുന്നു. കോവിഡ് മരണനിരക്കും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച 38 മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ ആഴ്ചയോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി വര്‍ധിച്ചിട്ടുണ്ട്.

advertisement

രോഗികള്‍ കൂട്ടത്തോടെ ആശുപത്രിയില്‍ പ്രവേശിക്കുന്ന രീതി നിലവിലില്ല. എന്നിരുന്നാലും അടിയന്തിര സാഹചര്യങ്ങളെ മുന്നില്‍ കണ്ട് സജ്ജമായിരിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രോഗവ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍

കോവിഡ് കേസുകള്‍ കഴിഞ്ഞ ആഴ്ചയേക്കാള്‍ മൂന്നിരട്ടിയായി വര്‍ധിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. രോഗവ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. 2703 കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രോഗ വ്യാപന ചാര്‍ട്ടില്‍ മൂന്നാം സ്ഥാനത്താണ് ഡല്‍ഹി.

advertisement

ഗുജറാത്താണ് തൊട്ടുപിന്നില്‍. ഏകദേശം 2298 കേസുകളാണ് ഗുജറാത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കൂടിയ സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1768 കോവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.

ഹരിയാനയിലും രോഗ വ്യാപനം രൂക്ഷമാകുകയാണ്. 1176 കോവിഡ് കേസുകളാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 800 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് വേരിയന്റിനെ കരുതിയിരിക്കുക

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോവിഡ് വകഭേദമായ എക്‌സ്ബിബി.1.16 ആണ് നിലവിലെ രോഗവ്യാപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒമിക്രോണ്‍ ഉപവിഭാഗമായ ഈ വൈറസ് വേഗത്തില്‍ പടരുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഒമിക്രോണും അതിന്റെ ഉപവിഭാഗങ്ങളും ഇന്ത്യയില്‍ സജീവമാണ്. ഇവയുടെ രോഗവ്യാപനം നിരീക്ഷിച്ച് വരികയാണെന്നും വിദഗ്ധര്‍ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് കേസുകൾ ഏഴ് ദിവസത്തിനിടെ മൂന്നിരട്ടിയായി ഉയർന്നു; ആരോഗ്യമന്ത്രിമാരുടെ യോഗം ഇന്ന്
Open in App
Home
Video
Impact Shorts
Web Stories