രാജ്യത്ത് വാക്‌സിനേഷന്‍ യജ്ഞത്തില്‍ ആദ്യ ദിവസം പങ്കാളികളായത് 1.91 ലക്ഷം പേരാണ്. കേരളത്തില്‍ 8,062 പേരാണ് ആദ്യ ദിവസം വാക്സിന്‍ സ്വീകരിച്ചത്. ഡല്‍ഹി എംയിംസ് ആശുപത്രിയില്‍ ശൂചീകരണ തൊഴിലാളി മനീഷ് കുമാറിന് ആദ്യ വാക്സിന്‍ നല്‍കിയാണ് ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ പരിപാടിക്ക് തുടക്കം കുറിച്ചത്.
Also Read- COVID VACCINE | ഭയം വേണ്ട; ആദ്യ ദിവസം തന്നെ കോവിഡ് വാക്സിനെടുത്ത് ഡോക്ടർ ദമ്പതിമാർ
advertisement
ആദ്യ ദിനം രാജ്യമെമ്പാടും മൂന്ന് ലക്ഷം പേര്‍ക്കാണ് വാക്സിന്‍ നല്‍കാന്‍ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതെങ്കിലും 1.91 ലക്ഷം പേര്‍ക്കാണ് കുത്തിവെപ്പെടുക്കാനായത്. വാക്‌സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ കാട്ടിയ വിമുഖതയാണ് ഇതിന് കാരണം.
ഡല്‍ഹിയില്‍ എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. കൊവിഷീല്‍ഡ് വാക്സിന്‍ നിര്‍മിക്കുന്ന പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല വാക്സിന്‍ സ്വീകരിച്ചു. വിജയകരമായ കൊവിഡ് വാക്സിനേഷന്‍ യജ്ഞത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൂനവാല അഭിനന്ദിച്ചു.
Also Read- Covid 19 Vaccine | സംസ്ഥാനത്ത് ആദ്യദിനം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 8062 ആരോഗ്യ പ്രവര്‍ത്തകര്‍
കൊവാക്സിന്‍, കൊവിഷീല്‍ഡ് എന്നീ വാക്സിനുകള്‍ക്കാണ് രാജ്യത്ത് ഉപയോഗത്തിനുളള അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൊവിഡ് വാക്സിനേഷന്‍ നടത്തി. രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ ആയിരുന്നു വാക്സിനേഷന്‍ യജ്ഞം.