COVID VACCINE | ഭയം വേണ്ട; ആദ്യ ദിവസം തന്നെ കോവിഡ് വാക്സിനെടുത്ത് ഡോക്ടർ ദമ്പതിമാർ 

Last Updated:

ആരോഗ്യ പ്രവർത്തകർക്ക് ഏറെ ആത്മവിശ്വാസം നൽകുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ സന്ധ്യ ഗുജ്റാളും വാക്സിനേഷനിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കിട്ടു.

കൊല്ലം: കഴിഞ്ഞ ഒരു വർഷത്തോളമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകർക്കെല്ലാം ആശ്വാസം പകർന്നാണ് ഇന്ന് വാക്സിനേഷൻ ആരംഭിച്ചത്. പാലക്കാട് ജില്ല ആശുപത്രിയിൽ ആശുപത്രി സൂപ്രണ്ട് ഡോ. രമാദേവി ആദ്യ വാക്സിൻ എടുത്തു.
തുടർന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. കെ പി റീത്ത ഉൾപ്പടെ നിരവധി ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും വാക്സിൻ എടുത്തു. ഇവർക്കൊപ്പം വാക്സിൻ എടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്  ഡോക്ടർ ദമ്പതിമാരായ ഡോ. പി.ബി ഗുജ്റാളും ഭാര്യ സന്ധ്യ ഗുജ്റാളും.
ജില്ല ആശുപത്രിയിൽ ഫോറൻസിക് സർജനാണ് ഡോ. ഗുജ്റാൾ. ഫിസിയാട്രിസ്റ്റായി ജോലി ചെയ്യുകയാണ് ഡോ. സന്ധ്യ ഗുജ്റാൾ. കോവിഡ് കാലത്ത് നിരവധി പോസ്റ്റ്മോർട്ടങ്ങൾ നടത്തിയ ഗുജ്റാളിന് ഈ കാലം മറക്കാനാവാത്ത അനുഭവമാണ് നൽകിയത്.
advertisement
You may also like:'പി സി ജോർജ് സ്വതന്ത്രനായി മത്സരിക്കട്ടെ, മുന്നണിയിൽ എടുക്കില്ല' - പി ജെ ജോസഫ് [NEWS]പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ളവരെ കളത്തിൽ ഇറക്കി മലബാറിൽ നില മെച്ചപ്പെടുത്താൻ സി.പി.ഐ [NEWS] 'ഒരാൾക്ക് സ്വയം കഴുത്ത് മുറിക്കാനാകില്ല'; നവവധുവിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഭർത്താവിന്റെ പിതാവ് [NEWS]
പോസ്റ്റ്മോർട്ടത്തിൽ ഒപ്പം നിന്നിരുന്ന സഹപ്രവർത്തകരിൽ പലർക്കും കോവിഡ് ബാധിച്ചിരുന്നു. കോവിഡ് വാക്സിൻ വന്നതിൽ വലിയ സന്തോഷമുണ്ടെന്ന് ഗുജ്റാൾ പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്ക് ഏറെ ആത്മവിശ്വാസം നൽകുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ സന്ധ്യ ഗുജ്റാളും വാക്സിനേഷനിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കിട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID VACCINE | ഭയം വേണ്ട; ആദ്യ ദിവസം തന്നെ കോവിഡ് വാക്സിനെടുത്ത് ഡോക്ടർ ദമ്പതിമാർ 
Next Article
advertisement
'പോറ്റിയെ കേറ്റിയെ' വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി
'പോറ്റിയെ കേറ്റിയെ' വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി
  • പോറ്റിയെ കേറ്റിയെ പാട്ട് വർഗ്ഗീയ ധ്രുവീകരണത്തിനായി സൃഷ്ടിച്ചതെന്ന് സിപിഎം ആരോപിച്ചു.

  • അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ആലോചിക്കുന്നു.

  • മതസ്ഥാപനങ്ങളെയും ദൈവങ്ങളെയും തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതായി CPM ആരോപിച്ചു.

View All
advertisement