നോര്‍ത്ത് കാലിഫോർണിയയിലെ ഒരു പ്രമുഖ സ്റ്റോറിലായിരുന്നു സംഭവം. രാജ്യം മുഴുവൻ കൊറോണ വ്യാപന ഭീതിയിലിരിക്കുമ്പോൾ ഒരു സ്ത്രീ സാധനങ്ങള്‍ നക്കി വൃത്തികേടാക്കുന്നു എന്ന് ഷോപ്പ് അധികൃതരുടെ പരാതി അനുസരിച്ചാണ് സ്ഥലത്തെത്തിയതെന്നാണ് പൊലീസ് പറയുന്നത്.
BEST PERFORMING STORIES:ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു [PHOTO]മോഹന്‍ലാൽ കോവിഡ് ബാധിച്ച് മരിച്ചെന്ന വ്യാജവാര്‍ത്ത: യുവാവ് അറസ്റ്റിൽ [NEWS]'ഒരിക്കലും മറക്കില്ല': നരേന്ദ്ര മോദിക്കും ഇന്ത്യക്കാർക്കും നന്ദി പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ് [NEWS]
advertisement
ഷോപ്പിലെ കുറച്ചധികം ആഭരണങ്ങൾ കൈവശം വച്ചിരുന്ന സ്ത്രീ അത് നക്കി മലിനമാക്കി. അതിനു ശേഷം സമാനമായ രീതിയിൽ നിത്യോപയോഗ സാധനങ്ങളും കാർട്ടിൽ നിറയ്ക്കാന്‍ തുടങ്ങിയെന്നാണ് ഷോപ്പ് അധികൃതര്‍ അറിയിച്ചത്. ഇറച്ചിയും മദ്യവും അടക്കമുള്ള സാധനങ്ങൾ കൊണ്ട് ഇവരുടെ കാർട്ട് നിറഞ്ഞിരുന്നു. എന്നാൽ ഇവയൊന്നും വാങ്ങാൻ ഇവർക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും അധികൃതർ പറയുന്നു. തുടർന്ന് മനപൂർവം നശീകരണം സൃഷ്ടിച്ചതിന്‍റെ പേരിൽ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.