ഒമ്പതു മണിയോടെ പ്രദർശനം അവസനിപ്പിക്കണം. രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെയാണ് പ്രദർശനത്തിന് അനുവദിച്ചിരിക്കുന്ന സമയം. വായു സഞ്ചാരം കുറഞ്ഞ അടച്ചിട്ട സ്ഥലം, ആൾകൂട്ടം, അടുത്ത സമ്പർക്കത്തിന് സാധ്യത എന്നിവ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിർദേശത്തിൽ പറയുന്നു.
മൾട്ടിപ്ളെക്സുകളിൽ ആൾകൂട്ടം ഒഴിവാക്കാൻ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളിൽ പ്രദർശനം ക്രമീകരിക്കണം. ഒന്നിടവിട്ട സീറ്റുകളിലെ ആളുകളെ ഇരുത്താവു. ഇതിനായി സീറ്റ് മാപ്പിങ് നടത്തണം. തിയേറ്റർ ജീവനക്കാരെല്ലാം കോവിഡ് നെഗറ്റീവ് ആണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.
advertisement
Also Read- New CoronaVirus Strain | സംസ്ഥാനത്തും അതിതീവ്ര കോവിഡ്; യുകെയിൽനിന്ന് എത്തിയ ആറുപേരിൽ കണ്ടെത്തി
തിയറ്ററുകൾ തുറക്കാനും സിനിമ പ്രദർശനത്തിനും സർക്കാർ അനുമതി നൽകിയെങ്കിലും ഇപ്പോൾ തുറക്കേണ്ടതില്ലെന്ന നിലപാടിലാണ് ഉടമകൾ. തിയറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാൻ ഉടമകളുടെ സംഘടനയായ ഫിയോകിന്‍റെ നിർവ്വാഹക സമിതി യോഗം ചൊവ്വാഴ്ച ചേരും. ഇളവുകൾ അനുവദിക്കാതെ തിയറ്ററുകൾ തുറക്കേണ്ടതില്ലെന്ന നിലപാടിലാണ് ഉടമകൾ. വൈദ്യതി ഫിക്സഡ് നിരക്കും, വിനോദ നികുതിയും ഒഴിവാക്കണമെന്ന് തിയറ്റർ ഉടമകൾ ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഇതുവരെ അതിനോട് പ്രതികരിച്ചിട്ടില്ല.