എന്നാൽ ആദ്യത്തെ വാക്സിനേഷൻ ഉത്തരവിറങ്ങി ഏകദേശം ഒരു വർഷം കഴിയുമ്പോൾ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമിടയിൽ ഒരു പുതിയ ആരോഗ്യ പ്രശ്നം ഉയർന്നുവരികയാണ്. വാക്സിനേഷൻ എടുത്ത് മാസങ്ങൾ കഴിയുമ്പോൾ നിരവധി പേരുടെ ശരീരത്തിൽ ആന്റിബോഡികളുടെ സാന്നിധ്യം പൂർണ്ണമായും ഇല്ലാതായതായി കണ്ടെത്തുന്നു. പതിവ് ആന്റിബോഡി ടെസ്റ്റുകളിൽ ശ്രദ്ധിക്കപ്പെട്ട ഇക്കാര്യം വളരെയധികം ആശങ്കാജനകമാണ്, കാരണം ഇതിൽ നിരവധി ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഇപ്പോഴും കോവിഡ്-19 ചികിത്സയിലും മാനേജ്മെന്റിലും ഉൾപ്പെടുന്നവരാണ്. ആയതിനാൽ കോവിഡ് -19 വാക്സിനേഷന്റെ ബൂസ്റ്റർ ഷോട്ടുകൾ അവർ രഹസ്യമായി എടുത്തു തുടങ്ങി. ഈ 'ബൂസ്റ്റർ' ഷോട്ടുകളിൽ ഭൂരിഭാഗവും വാക്സിൻ കുപ്പികളിൽ അടങ്ങിയിരിക്കുന്ന അധിക സ്പില്ലേജ് ഡോസുകളിൽ നിന്നെടുത്തതിനാൽ അവ ശ്രദ്ധിക്കപ്പെടാതെയും കണക്കിൽപ്പെടാതെയും തുടരുന്നു.
advertisement
വൈറസ് ബാധയുണ്ടാകാനുള്ള ഉയർന്ന സാധ്യത കണക്കിലെടുത്ത് യുണൈറ്റഡ് സ്റ്റേറ്റ്സ് പോലുള്ള ഏതാനും രാജ്യങ്ങൾ ഇതിനകം തന്നെ ബൂസ്റ്റർ ഷോട്ടുകൾ പൗരന്മാർക്ക് നൽകാനുള്ള ഉത്തരവ് ഇറക്കി. എന്നാൽ ഒക്ടോബർ 3 വരെയുള്ള കണക്ക് പ്രകാരം യോഗ്യതയുള്ള പ്രായപൂർത്തിയായ ആളുകളിൽ 26.3% പേർക്ക് മാത്രം 2 ഡോസ് വാക്സിനുകളും നൽകിയിട്ടുള്ളതിനാൽ, തുല്യ വാക്സിൻ വിതരണവും ആക്സസും സംബന്ധിച്ച ആശങ്കകൾ മൂലം അത്തരം നടപടികൾ രാജ്യത്ത് നടപ്പിലാക്കുന്നതിന് അനുമതി നൽകുന്നില്ല. എന്നാൽ രണ്ടാമത്തെ വാക്സിനേഷൻ ഡോസിന് ശേഷം മാസങ്ങൾക്കുള്ളിൽ ആന്റിബോഡികളുടെ എണ്ണം അതിവേഗം കുറയുന്ന സാഹചര്യം സംബന്ധിച്ച റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് എന്തെന്നാൽ ഇന്ത്യയിലെ ജനസംഖ്യയുടെ പകുതി ആളുകൾ പൂർണമായി വാക്സിനേഷൻ എടുക്കുന്നതിന് മുമ്പുതന്നെ നിരവധി പേർക്ക് ബൂസ്റ്റർ ഷോട്ടുകൾ ആവശ്യമായി വന്നേക്കാം എന്നാണ്. ഡോക്ടർമാരെയും നഴ്സിംഗ് സ്റ്റാഫുകളെയും സംബന്ധിച്ച് ഇത് കൂടുതൽ പ്രധാന്യത്തോടെ പരിഗണിക്കേണ്ട ഒരു വിഷയമാണ് അതുകൊണ്ടാണ് ഇപ്പോൾ കാര്യങ്ങൾ അവർ സ്വയം ചെയ്യാൻ തുടങ്ങിയിരിക്കുന്നത്.
ഡോക്ടർമാർ അനധികൃത ബൂസ്റ്റർ ഷോട്ടുകൾ എടുക്കുന്നത് പ്രോട്ടോക്കോളിന്റെ ലംഘനമായിരിക്കാം എന്നാൽ അവരുടെ കടമകൾ നിർവഹിക്കുന്നതിനിടെ നേരിടുന്ന അപ്രതീക്ഷിത അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി ധാർമ്മികത കൈവിടുന്നുവെന്ന എല്ലാ അവകാശവാദങ്ങളും ഡോക്ടർമാർ തന്നെ നിരസിക്കുന്നു. വ്യക്തിപരമായി ഉണ്ടായേക്കാവുന്ന അപകടസാധ്യതയ്ക്ക് ഒപ്പം തന്നെ കുടുംബങ്ങളിലേയ്ക്കും വൈറസ് ബാധ പകരുന്നതിൽ ഡോക്ടർമാർക്ക് വളരെയധികം ആശങ്കയുണ്ട്. മാതാപിതാക്കൾ രണ്ടുപേരും ഡോക്ടർമാരായ വീടുകളിൽ പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമായവർക്കും വൈറസ് ബാധയേൽക്കാൻ സാധ്യതയുണ്ട്.
ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും സംബന്ധിച്ച് ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾക്കുള്ള വാക്സിന്റെ മൂന്നാമത്തെ ബൂസ്റ്റർ ഷോട്ട് നൽകുക മാത്രമാണ് ഇതിനൊരു പരിഹാരം. വിഭവങ്ങൾ വഴിതിരിച്ചുവിടുകയും വാക്സിനേഷൻ പരിശ്രമം തകിടം മറിക്കുകയുമല്ല സംഭവിക്കുക മറിച്ച് ഇന്ത്യയിലെ ജനസംഖ്യയുടെ ഏറ്റവും ദുർബലരായ വിഭാഗങ്ങളെ ശക്തിപ്പെടുത്താനും നമ്മുടെ ആരോഗ്യവും പ്രതിരോധശേഷിയും കൂടുതൽ സുരക്ഷിതമാക്കുവാനും ബൂസ്റ്റർ ഡോസുകൾ സഹായിക്കും.
ഫെഡറൽ ബാങ്ക് ലിമിറ്റഡിന്റെ സിഎസ്ആർ സംരംഭമായ നെറ്റ്‌വർക്ക് 18 സഞ്ജീവനി- ഷോട്ട് ഓഫ് ലൈഫ് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് -19 വാക്സിൻ ബോധവൽക്കരണ ഡ്രൈവിലൂടെ ഓരോ ഇന്ത്യക്കാരനും വാക്സിനേഷൻ നൽകാനുള്ള പരിശ്രമത്തിൽ പങ്ക് ചേരുക. ഇന്ത്യയുടെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും വേണ്ടി ഒരു നിലപാട് എടുക്കേണ്ട സമയമാണിത്.