Also Read-2021നെ കാത്ത് മഹാദുരന്തങ്ങൾ, കാന്‍സറിന് മരുന്ന്'; വീണ്ടും ചർച്ചയായി ബാബ വാംഗയുടെ പ്രവചനങ്ങൾ
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൽ പ്രകാരം പ്രതിദിനകണക്കിൽ രോഗികളെക്കാൾ രോഗമുക്തി നേടുന്നവരാണ് കൂടുതലുള്ളത്. കഴിഞ്ഞ ദിവസം മാത്രം 21,430 പേരാണ് കോവിഡ് മുക്തി നേടിയത്. മരണനിരക്കും കുറയുന്നു എന്നതും ആശ്വാസം പകരുന്നുണ്ട്. ഒറ്റദിവസത്തിനിടെ 279 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർച്ചയായ രണ്ടാം ദിവസമാണ് മരണനിരക്ക് മുന്നൂറിൽ താഴെ മാത്രം രേഖപ്പെടുത്തുന്നത് എന്നതും ആശ്വാസകരമാണ്. 1,47,622 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.
advertisement
കോവിഡ് പരിശോധനകളും കർശനമായി തന്നെ തുടരുന്നുണ്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 9,43,368 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് കണക്കുകൾ അനുസരിച്ച് ഇതുവരെ ഒന്നരക്കോടിയിലധികം സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്.
നിലവിലെ കണക്കുകള്‍ അനുസരിച്ച് പ്രതിദിന കോവിഡ് കേസുകളിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ കേരളവും മഹാരാഷ്ട്രയുമാണ്. 3527 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കേരളമാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം. 2854 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്.