കഴിഞ്ഞ ദിവസത്തെ താഴ്ന്ന കണക്കിന് ശേഷമാണ് രാജ്യത്ത് ഇന്ന് കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം 38,310 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 15 ആഴ്ചകൾക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന കണക്കായിരുന്ന് ഇത്. അതേസമയം രോഗികളുടെ എണ്ണത്തെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് ആശ്വാസം പകരുന്നുണ്ട്.
ALSO READ: അമ്പലത്തിൽ നിസ്കരിച്ചതിന് പകരമായി മസ്ജിദിൽ 'ഹനുമാൻ ചാലിസ'; നാല് യുവാക്കൾ അറസ്റ്റിൽ[NEWS]വിവാഹത്തിനായി മതപരിവർത്തനം; നിരോധിക്കാൻ നിയമം കൊണ്ടുവരുമെന്ന് കർണാടക ടൂറിസം മന്ത്രി
advertisement
[NEWS]ഓസ്ട്രിയയിലെ ഭീകരാക്രമണം; ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വം ഏറ്റെടുത്തു ; ദുഃഖാചരണത്തിൽ രാജ്യം
കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 53,357 ആളുകളാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 76,56,478 ആയി ഉയർന്നു. സജീവ കേസുകളും കുത്തനെ കുറഞ്ഞുവരികയാണ്. നിലവിൽ 5,33,787 പേർ മാത്രമാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ തുടരുന്നത്.
കോവിഡ് മരണനിരക്കും രാജ്യത്ത് കുറവാണ്. ഒറ്റദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 514 മരണങ്ങൾ ഉൾപ്പെടെ 1,23,611 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.