നാട്ടുകാരുടെ തിരച്ചിലിൽ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ കാതിലെ സ്വർണം കവർച്ച ചെയ്തിട്ടുണ്ട്. കണ്ണിനും കഴുത്തിനും പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also read: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 24 കാരന്‍ അറസ്റ്റില്‍
മറ്റൊരു സംഭവത്തിൽ, ഞായറാഴ്ച കന്യാകുമാരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയെന്ന് പറയപ്പെടുന്ന ആന്ധ്രാപ്രദേശ് സ്വദേശിയായ ഏഴുവയസ്സുകാരിയെ തൊട്ടടുത്ത ദിവസം തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിന്ന് കേരള പോലീസ് കണ്ടെത്തി രക്ഷപ്പെടുത്തി. ആന്ധ്രാപ്രദേശിലെ അനന്തപൂർ സ്വദേശിയായ പെൺകുട്ടി അമ്മായിയോടൊപ്പം കന്യാകുമാരി തീരത്ത് വിനോദസഞ്ചാരികൾക്കായി ആഭരണങ്ങൾ വിൽക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
advertisement
തിങ്കളാഴ്ച നെയ്യാറ്റിൻകരയിലെ ഒരു ക്ഷേത്രപരിസരത്ത് പെൺകുട്ടി അലഞ്ഞുതിരിയുന്നത് കാണുകയും സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. പോലീസെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയും കന്യാകുമാരി പോലീസിൽ അറിയിക്കുകയും ചെയ്തു.
Summary: A 10-yearold girl child from Kasargod was abducted in the early hours on Wednesday and left abandoned after stealing the gold jewelry she was wearing. The incident took place as early as 2:30 am, when her grandfather was outside to milk the cow. Locals found the child lying abandoned later on