Also Read- പരിശോധനാ സംഘത്തെ വെട്ടിച്ച് കഞ്ചാവ് കടത്താൻ ശ്രമം; പക്ഷേ യുവാവ് ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിലേക്ക്!
കഴിഞ്ഞ ദിവസം വൈകിട്ടാണ് കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവ് മുത്തങ്ങയിൽ പിടികൂടിയത്. സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറിന്റെ നേതൃത്വത്തിൽ വയനാട് മുത്തങ്ങ കല്ലൂർ ഭാഗത്തു വച്ചു നടത്തിയ പരിശോധനയിലാണ് KL.11. BS 2637 നമ്പർ ഭാരത് ബെൻസ് ലോറിയിൽ കടത്തിയ 100 കിലോ കഞ്ചാവ് പിടികൂടിയത്.
advertisement
Also Read- പാലക്കാട് വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 125 കിലോ കഞ്ചാവ്
സംഭവത്തിൽ കോഴിക്കോട് മുക്കം കൂടരണി സ്വദേശികളായ സ്വാലിഹ്, ആബിദ് എന്നിവരെ കസ്റ്റഡിയിൽ എടുത്തു. പ്രതികളെയും ലോറിയും കഞ്ചാവും വയനാട് സ്‌ക്വാഡ് സി ഐ സജിത്തിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡിന് കൈമാറി.
ജില്ലയിലെ എല്ലാ വകുപ്പ് ഉദ്യാഗസ്ഥരും തെരഞ്ഞെടുപ്പു ജോലിയിൽ വ്യപൃതമാവുന്ന ദിവസം ആരുടെയും ശ്രദ്ധയിൽ പ്പെടാതെ കടത്താനായിരുന്നു പ്രതികൾ ലക്ഷ്യമിട്ടത്. തദ്ദേശ സ്വയംഭരണം തെരഞ്ഞെടുപ്പു ദിവസം തന്നെ കഞ്ചാവ് കടത്താൻ തെരഞ്ഞെടുത്തത് ഇതുകൊണ്ടാണ് എന്നാണ് എക്സൈസ് അധികൃതരുടെ വിലയിരുത്തൽ.