കാട്ടാക്കട പൂവച്ചൽ പൂവച്ചൽ അരുണോദയത്തിൽ സർക്കാർ സ്കൂൾ അധ്യാപകനായ അരുൺകുമാർ ദീപ ദമ്പതികളുടെ മകൻ കാട്ടാക്കട ചിന്മയ മിഷൻ സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർഥിയുമായ ആദി ശേഖറാണ് മരിച്ചത്. പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൻറെ മുൻവശത്ത് വെച്ചായിരുന്നു സംഭവം.
സൈക്കിൾ ചവിട്ടുകയായിരുന്ന ആദി ശേഖർ ഉണ്ടായിരുന്നയിടത്ത് ഇരുപതു മിനിറ്റോളം പ്രിയരഞ്ജൻ കാർ നിർത്തിയിട്ടിരുന്നു. മറ്റൊരു കുട്ടിയുടെ കൈയിൽ നിന്നും ആദി ശേഖർ സൈക്കിൾ വാങ്ങി മൂന്നട്ടു ചവിട്ടുന്നതിനിടെ കാർ അമിത വേഗത്തിൽ വന്നു കുട്ടിയെ ഇടിച്ചിടുകയും ശരീരത്തിലൂടെ കയറിയിറങ്ങുകയും ആയിരുന്നു.
advertisement
Also Read- തിരുവനന്തപുരത്ത് ബന്ധുവിന്റെ കാർ സൈക്കിളിലിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു
ഈ ദൃശ്യം ക്ഷേത്രത്തിലെ സിസി ടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. പടിയന്നൂർ ക്ഷേത്രത്തിന്റെ ഭാഗത്തു നിന്നാണ് കാർ എത്തിയത്. തുടർന്ന് പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൻറെ സ്റ്റേജിന്റെ പിന്നിൽ കാർ നിറുത്തിയിടുകയും കുട്ടി വരുന്നത് പ്രിയ രഞ്ജൻ വരെ കാത്തിരുന്നുവെന്നുമാണ് നാട്ടുകാർ പറയുന്നത്.
കുട്ടിയുടെ അകന്ന ബന്ധുവാണ് പ്രിയ രഞ്ജൻ. മദ്യ ലഹരിയിലാണ് ഇയാൾ കാർ ഓടിച്ചിരുന്നത് എന്നും ആക്ഷേപം ഉണ്ട്. ഇലക്ട്രിക് കാറാണ് പ്രിയ രഞ്ജൻ ഓടിച്ചിരുന്നത്. കുട്ടിയെ കാർ ഇടിച്ച ശേഷം തൊട്ടകലെ നിർത്തി പിന്നീട് അമിത വേഗത്തിൽ സ്ഥലത്തു നിന്നും കടന്നു കളയുകയായിരുന്നു.
Also Read- പത്താംക്ലാസുകാരൻ കാറിടിച്ച് മരിച്ചു; ബന്ധുവിനെതിരെ നരഹത്യയ്ക്ക് കേസ്
എന്നാൽ സംഭവ സ്ഥലത്തു പോലീസ് എത്തുന്നതിനു മുമ്പേ അപകടം നടന്നയിടം വെള്ളം ഒഴിച്ച് കഴുകി കളഞ്ഞതിനാൽ മറ്റു തെളിവുകൾ ലഭിച്ചതും ഇല്ല. സാധരണ അപകടം എന്ന നിലയിൽ പോലീസ് കേസ് എടുത്തു. പിന്നീട് സിസി ദൃശ്യം പുറത്തു വന്നപ്പോഴാണ് അപകടത്തിലെ ദുരൂഹത പുറത്തുവന്നത്.
സംഭവത്തിന് ഒരാഴ്‌ച മുമ്പ് ക്ഷേത്രത്തിൻറെ മുൻവശത്തെ സ്ഥലത്തു കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ ബോളിൽ പ്രിയ രഞ്ജൻ മൂത്രം ഒഴിച്ചതിനെ തുടർന്ന് കുട്ടികൾ രക്ഷിതാക്കളോട് പറയും എന്ന് പറഞ്ഞതിൽ പ്രകോപിതനായ ഇയാൾ മനപ്പൂർവം ചെയ്‌തതാണ് എന്നും ആരോപണം ഉണ്ട്. അപകടം നടന്ന ദിവസം പ്രിയ രഞ്ജൻ ഭാര്യക്ക് ആത്മഹത്യ ചെയ്യും എന്നും അറിയിച്ചിരുന്നയും നാട്ടുകാർ പറയുന്നു.
അപകടം നടന്നു മൂന്നാം ദിവസം പ്രിയ രഞ്ജന്റെ കാർ ഭാര്യയാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പ്രിയ രഞ്ജൻ പോകാനുള്ള ഇടങ്ങളെല്ലാം പോലീസ് പരിശോധിച്ചെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞില്ല. പ്രിയ രഞ്ജന്റെ ഭാര്യ വിദേശത്തു ജോലി ചെയ്യുകയാണെന്നും ഇയാൾ ചെന്നൈ വഴി വിദേശത്തേക്ക് കടന്നുവെന്നുമാണ് നാട്ടുകാർ പറയുന്നത്.