ഗാസിയാബാദ് സ്വദേശിയാണ് അജ്ഞാത നമ്പരിൽ നിന്നും ഭീഷണി വന്നു എന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. ചില ഹാക്കർമാർ തന്റെ മെയിൽ ഹാക്ക് ചെയ്തെന്നും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്നുമായിരുന്നു പരാതി. ജനുവരി ഒന്നിനാണ് പരാതി നൽകുന്നത്.
ഹാക്കർമാർ മെയിൽ ഐഡിയുടെ പാസ് വേർഡും റിക്കവറി മൊബൈൽ നമ്പരും മാറ്റിയതായും ഇദ്ദേഹം പരാതിയിൽ പറഞ്ഞിരുന്നു. പാസ് വേർഡ് മാറ്റിയതിനു ശേഷം ഒരു മെയിൽ ലഭിച്ചു. പത്ത് കോടി രൂപ നൽകിയില്ലെങ്കിൽ ചില ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങളുടെ വിവരങ്ങളടക്കം പുറത്തുവിടുമെന്നുമായിരുന്നു സന്ദേശം.
advertisement
You may also like:'പാന്‍റിന്‍റെ സിപ് അഴിക്കുന്നതു ലൈംഗിക അതിക്രമമല്ല'; ബോംബെ ഹൈക്കോടതി
പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. പരാതിക്കാരന്റെ വീട്ടിലെ ഐപി അഡ്രസിൽ നിന്നു തന്നെയാണ് ഭീഷണി സന്ദേശം വന്നത് എന്നതാണ് ആദ്യം പൊലീസിനെ ഞെട്ടിച്ചത്. ഇതോടെ കുടുംബത്തിലുള്ള ആൾ തന്നെയാണ് ഭീഷണിക്ക് പിന്നിൽ എന്ന് പൊലീസ് ഉറപ്പിച്ചു.
You may also like:പീഡിപ്പിച്ചു ഗർഭിണിയാക്കിയ 16 കാരിയെ വിവാഹം കഴിക്കാമെന്ന് യുവാവ്; പോക്സോ കേസിൽ ജാമ്യം
കുടുംബാംഗങ്ങളെ ഓരോരുത്തരെയായി പൊലീസ് ചോദ്യം ചെയ്തു. ഒടുവിൽ പൊലീസിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതിനൊന്ന് വയസ്സുള്ള പരാതിക്കാരന്റെ മകൻ കുറ്റം സമ്മതിക്കുകയായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മകൻ യൂട്യൂബിലൂടെയാണ് ഹാക്കിങ് പഠിച്ചതെന്നും പൊലീസിനോട് പറഞ്ഞു.
ഹാക്കിങ്ങുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ യൂട്യൂബിൽ കണ്ടതിനു ശേഷമാണ് സ്വന്തമായി ഹാക്കിങ് നടത്താനും അതിന് പിതാവിന്റെ തന്നെ മെയിലും കുട്ടി തിരഞ്ഞെടുത്തത്. സംഭവത്തിൽ സൈബർ നിയമങ്ങൾ അടക്കം നിരവധി വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.
കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലസ് അറിയിച്ചു.