TRENDING:

ദമ്പതികളെ കൊലപ്പെടുത്തിയത് 14കാരനായ ഇളയമകൻ; കൊല രോഗത്തിന്റെ പേരിൽ കളിയാക്കിയതിനാൽ

Last Updated:

രോഗത്തിന്റെ പേരിലുള്ള കളിയാക്കൽ സഹിക്കാനാകാതെയാണ് കൊല നടത്തിയതെന്നാണ് അറസ്റ്റിലായ ഇളയ മകൻ പൊലീസിനോട് പറഞ്ഞത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബെംഗളൂരു: വ്യാഴാഴ്ച പീനിയയില്‍ ദമ്പതികളെ ഓഫീസിലെ ശുചിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഇളയ മകൻ പിടിയില്‍. ഹനുമന്തരായ്യ (41), ഭാര്യ ഹൊന്നമ്മ (34) എന്നിവരാണ് കൊല്ലപ്പെട്ടത്. കരിയോബന്നഹള്ളി ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ സുരക്ഷാ ജീവനക്കാരനാണ് ഹനുമന്തരായ്യ. ഭാര്യ ഹൊന്നമ്മ ശുചീകരണ തൊഴിലാളിയാണ്. രോഗത്തിന്റെ പേരിലുള്ള കളിയാക്കൽ സഹിക്കാനാകാതെയാണ് കൊല നടത്തിയതെന്നാണ് അറസ്റ്റിലായ ഇളയ മകൻ പൊലീസിനോട് പറഞ്ഞത്.
advertisement

ഉറങ്ങിക്കിടന്ന അച്ഛനെ മൂർച്ചയേറിയ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലുകയായിരുന്നെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. അടുത്ത് കിടന്നിരുന്ന അമ്മയേയും കൊലപ്പെടുത്തി. തനിക്കും 15 വയസ്സുള്ള ചേട്ടനും ത്വക്ക് രോഗം ഉണ്ടായിരുന്നു. അത് പൊള്ളിയതു പോലെ കാലിൽ എടുത്ത് കാണിച്ചിരുന്നു. ഇതിൽ അച്ഛൻ മിക്കപ്പോഴും പരിഹസിക്കുമായിരുന്നു. ഇതിന്റെ ദേഷ്യത്തിനാണ് കൊലപാതകം നടത്തിയതെന്നാണ് കുട്ടിയുടെ മൊഴി.

15ഉം 14ഉം വയസ്സുള്ള രണ്ട് ആൺമക്കളും വിവാഹം കഴിഞ്ഞ ഒരു പെൺകുട്ടിയുമാണ് ദമ്പതികൾക്കുള്ളത്. ഓഫീസിന് സമീപത്തെ താൽക്കാലിക ഷെഡ്ഡിലാണ് ഇവർ താമസിച്ചിരുന്നത്. ഓഫീസിൽ കിടന്നുറങ്ങി രാവിലെ ഭക്ഷണം പാകം ചെയ്യാനാണ് താമസ സ്ഥലത്തെത്തുക. എന്നാൽ വ്യാഴാഴ്ച ഭക്ഷണം പാകം ചെയ്യാൻ എത്താത്തതിനെ തുടർന്ന് മൂത്ത മകൻ ഇവരെ അന്വേഷിക്കുകയും കാണാത്തതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

advertisement

തുടർന്ന് പൊലീസ് എത്തി നടത്തിയ തിരച്ചിലിലാണ് ഓഫീസിലെ ശുചിമുറിയിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ശുചിമുറിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇളയ മകൻ കുറ്റം സമ്മതിച്ചത്.

കാമുകിയെ കൊന്ന് കുളിമുറിയിൽ കുഴിച്ചിട്ടു; അഭിഭാഷകന്‍റെ ആത്മഹത്യാകുറിപ്പ് തുമ്പായത് യോഗാ അധ്യാപികയുടെ തിരോധാനക്കേസിന്

ഒരു മാസമായി കാണാതായ യോഗ അധ്യാപികയായ യുവതിയുടെ തിരോധാന കേസിൽ ഒടുവിൽ വഴിത്തിരിവായി. കാമുകിയെ കൊന്നു കുളിമുറിയിൽ കുഴിച്ചിട്ടെന്ന് ആത്മഹത്യാക്കുറിപ്പില്‍ അഭിഭാഷകൻ വെളിപ്പെടുത്തിയതോടെയാണിത്. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. ഹരികൃഷ്ണന്‍ എന്ന അഭിഭാഷകനാണ് കാമുകി ചിത്രാദേവിയെ കൊലപ്പെടുത്തിയ കാര്യം ആത്മഹത്യാക്കുറിപ്പിലൂടെ വെളിപ്പെടുത്തിയത്. ഹരികൃഷ്ണനെ മധുരയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പത്ത് വയസുള്ള മകളോടൊപ്പമാണ് ഇയാള്‍ ഇവിടെ താമസിച്ചിരുന്നത്. ചിത്രാദേവിയെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഹരികൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരികൃഷ്ണനും ചിത്രദേവിയും തമ്മിൽ അടുപ്പമുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ മറ്റ് തെളിവുകൾ ലഭിക്കാത്തതിനാൽ ചിത്രാദേവിയുടെ തിരോധാനത്തെ കുറിച്ച് ഹരികൃഷ്ണന് അറിയില്ലെന്നാണ് പൊലീസ് കരുതിയിരുന്നത്.

advertisement

Also Read- കോവിഡ് രോഗിക്ക് ICU കിടക്ക നൽകാൻ 95,000 രൂപ കൈക്കൂലി; രാജസ്ഥാനിൽ നഴ്സ് അറസ്റ്റിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാൽ കഴിഞ്ഞ ദിവസം ഹരികൃഷ്ണൻ ആത്മഹത്യ ചെയ്തതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇവിടെയെത്തി പരിശോധന നടത്തിയത്. ഹരികൃഷ്ണന്‍റെ കിടപ്പുമുറിയിൽ നിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഈ ആത്മഹത്യാക്കുറിപ്പിലാണ് ചിത്രാദേവിയെ കൊന്ന് വീട്ടിലെ കുളിമുറിയില്‍ കുഴിച്ചിട്ടതായി ഹരികൃഷ്ണൻ വെളിപ്പെടുത്തിയിരിക്കുന്നത്. കുറ്റം ഏറ്റെടുക്കാനും ശിക്ഷ അനുഭവിക്കാനും ധൈര്യം ഇല്ലാത്തതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും ഹരികൃഷ്ണൻ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ദമ്പതികളെ കൊലപ്പെടുത്തിയത് 14കാരനായ ഇളയമകൻ; കൊല രോഗത്തിന്റെ പേരിൽ കളിയാക്കിയതിനാൽ
Open in App
Home
Video
Impact Shorts
Web Stories