TRENDING:

നായ്ക്കളെ കൊന്ന് പ്രകടനം നടത്തിയ കേസിൽ കേരള കോൺഗ്രസ് നേതാക്കളടക്കം 15 പ്രതികളെ വെറുതെ വിട്ടു

Last Updated:

2016 സെപ്റ്റംബർ 26നാണ് കേസിനാസ്പദമായ സംഭവം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: തെരുവുനായ്ക്കളെ കൊന്ന് പ്രകടനം നടത്തിയ കേസിൽ കേരള കോണ്‍ഗ്രസ് നേതാക്കളടക്കം 15 പ്രതികളെ കോടതി വെറുതെവിട്ടു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അടക്കം 15 യൂത്ത് ഫ്രണ്ട് പ്രവർത്തകരെയാണ് കോട്ടയം സിജെഎം കോടതി വെറുതെ വിട്ടത്. തെരുവുനായ ശല്യം രൂക്ഷമായിരുന്ന സമയത്താണ്    വ്യത്യസ്ത സമരവുമായി കേരള യൂത്ത് ഫ്രണ്ട് (എം)പ്രവർത്തകർ പ്രകടനം നടത്തിയത്. തെരുവ് നായയെ കൊന്നശേഷം ആയിരുന്നു യൂത്ത് ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധം നടത്തിയത്.
advertisement

2016 സെപ്റ്റംബർ 26നാണ് കേസിനാസ്പദമായ സംഭവം കോട്ടയത്ത് അരങ്ങേറിയത്. തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഉപദ്രവകാരികളായ തെരുവ് നായ്ക്കളെ ഇല്ലായ്മ ചെയ്യുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നാവാശ്യപ്പെട്ട് കേരളാ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് ആയിരുന്ന സജി മഞ്ഞകടമ്പിലിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കോട്ടയം ഈസ്റ്റ്‌ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ കോട്ടയം ചീഫ്‌ മജിസ്ട്രേറ്റ് കോടതി 3  ആണ് പ്രതികളെ വെറുതെ വിട്ടത്.

advertisement

Also Read- Justice UU Lalit | ജസ്റ്റിസ് യു.യു. ലളിത് അടുത്ത ചീഫ് ജസ്റ്റിസാകും; അദ്ദേഹത്തിന്റെ സുപ്രധാന വിധികളറിയാം

യൂത്ത് ഫ്രണ്ട് പ്രവർത്തകർ അല്ല നായയെ കൊന്നത് എന്നാണ് കോടതിയിൽ പ്രധാനമായും വാദം വന്നത്. നാട്ടുകാർക്കൊന്നിട്ട നായയുമായി പ്രതിഷേധം നടത്തുക മാത്രമാണ് ചെയ്തത് എന്നായിരുന്നു കേരള കോൺഗ്രസ് യുവജന നേതാക്കളുടെ വാദം. ഇതിനെതിരെ തെളിവ് ഹാജരാക്കാൻ പൊലീസിന് സാധിച്ചിരുന്നില്ല. ഇതോടെയാണ് കേസിൽ പ്രതികൾ കുറ്റക്കാർ അല്ല എന്ന് കോടതി കണ്ടെത്തിയത്.

advertisement

കോട്ടയം മാർക്കറ്റിൽ ജനങ്ങൾക്ക് ഉപദ്രവകാരികളായ തെരുവ്  നായ്ക്കളെ നാട്ടുകാർ കൊന്നിടുകയും ഈ നായ്ക്കളുമായി യൂത്ത് ഫ്രണ്ട് പ്രവർത്തകർ കോട്ടയം ഹെഡ് പോസ്റ്റാഫീസിനു മുമ്പിലേക്ക് യൂത്ത് ഫ്രണ്ട് പ്രവർത്തകർ പ്രകടനം നടത്തുകയായിരുന്നു എന്ന് സജി മഞ്ഞകടമ്പിൽ ന്യൂസ് 18 നോട് പറഞ്ഞു. എന്നാൽ തെരുവ് നായ്ക്കളെ കൊന്നു എന്ന പേരിൽ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് ആയിരുന്ന തനിക്കെതിരെ അടക്കം പൊലീസ് കള്ളക്കേസ് ചുമത്തുക ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

advertisement

എന്നാൽ കേരള കോൺഗ്രസ് പിളർന്നതോടെ ഇപ്പോൾ ഇടതു വലതു മുന്നണികളിലാണ് ഈ പ്രവർത്തകർ എല്ലാവരും ഉള്ളത്. ജോസഫ് ഗ്രൂപ്പിലേക്ക് സജി മഞ്ഞക്കടമ്പിലും പ്രസാദ് ഉരുളികുന്നം ഉൾപ്പെടെയുള്ള നേതാക്കൾ എത്തുകയായിരുന്നു.

കഴിഞ്ഞ ആറ് വർഷക്കാലമായി ഇരു മുന്നണികളിലുള്ള പ്രവർത്തകർ 36 ദിവസം കോടതിയിൽ ഹാജരായി. എന്നാൽ കേസ്സ് അനന്തമായി നീണ്ടതോടെ കേസ്സിൽ ഉൾപ്പെട്ടവർക്ക് വിദേശത്ത് ജോലിക്ക് പോലും പോകാൻ കഴിയാത്ത സാഹചര്യത്തിൽ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്ന്

ഹൈക്കോടതി ആറ് മാസത്തിനുള്ളിൽ കേസ്സ് തീർപ്പാക്കണമെന്ന വിധി ഇറക്കി. ഇതിനുശേഷമാണ് അടിന്തരമായി കോട്ടയം സിജെഎം കോടതി വാദം പൂർത്തിയാക്കി വിധി പറഞ്ഞത്.

advertisement

Also Read- Rains Live| മുല്ലപ്പെരിയാർ ഡാം തുറന്നു; ഇടുക്കിയിൽ ജലനിരപ്പ് ഉയരുന്നു

കേസ്സിൽ ഉൾപ്പെട്ടിരുന്ന സോജി മുക്കാട്ടുകുന്നേൽ മരണപെട്ടു. ബാക്കി 14 പ്രതികളാണ് നിലവിൽ ഉള്ളത്. സജി മഞ്ഞകടമ്പിൽ, പ്രസാദ് ഉരുളികുന്നം,  കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കകുഴി, പിറവം നഗരസഭാംഗം ജിൽസ് പെരിയപ്പുറം, അതിരമ്പുഴ ഗ്രാമപഞ്ചായത്തംഗം സജി തടത്തിൽ, ഖാദി ബോർഡ് അംഗം സാജൻ തൊടുക, മുൻ കോട്ടയം മുൻസിപ്പൽ കൗൺസിലർ ജോജി കുറത്തിയാടൻ, ഷാജി പുളിമൂടൻ,  ബിജു കുന്നേ പറമ്പൻ, ഗൗതം എൻ നായർ, ജോയി സി കാപ്പൻ, പ്രതീഷ് പട്ടിത്താനം, തോമസ് പാറക്കൽ, രാജൻ കുളര എന്നിവരാണ് നിലവിൽ പ്രതിസ്ഥാനത്ത് ഉള്ളത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
നായ്ക്കളെ കൊന്ന് പ്രകടനം നടത്തിയ കേസിൽ കേരള കോൺഗ്രസ് നേതാക്കളടക്കം 15 പ്രതികളെ വെറുതെ വിട്ടു
Open in App
Home
Video
Impact Shorts
Web Stories