TRENDING:

മറ്റൊരാളിന്റെ ചെരുപ്പിട്ട് വന്നത് ചോദ്യം ചെയ്ത അച്ഛനെ കൊല്ലാൻ 15കാരൻ ശ്രമിച്ചു; മുളകുപൊടി കലക്കി മുഖത്തൊഴിച്ചു, തലയിൽ കുത്തി

Last Updated:

പൊലീസ് എത്തി പിടികൂടുമെന്നായപ്പോൾ കൂട്ടുകാരനെ രക്ഷപ്പെടുത്തിയ ശേഷം ജീവനൊടുക്കാനും മകൻ ശ്രമിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വഴക്കു പറഞ്ഞതിന്റെ വിരോധത്തിൽ സുഹൃത്തിനെയും കൂട്ടി വൃക്കരോഗിയായ അച്ഛനെ വധിക്കാൻ 15കാരൻ മകന്റെ ശ്രമം. പൊലീസ് എത്തി പിടികൂടുമെന്നായപ്പോൾ കൂട്ടുകാരനെ രക്ഷപ്പെടുത്തിയ ശേഷം ജീവനൊടുക്കാനും മകൻ ശ്രമിച്ചു. അമ്മ ജോലിക്കായി പുറത്തു പോയ സമയത്തായിരുന്നു ആക്രമണം. അച്ഛനും മകനും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും അപകട നില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
പ്രതീകാത്മക ദൃശ്യം
പ്രതീകാത്മക ദൃശ്യം
advertisement

Also Read- നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; വിവാഹിതയായത് രണ്ടരമാസം മുമ്പ്

പോത്തൻകോട് പഞ്ചായത്ത് പരിധിയിൽ വരുന്ന സ്ഥലത്ത് ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം. മറ്റൊരാളിന്റെ ചെരുപ്പിട്ട് മകൻ വീട്ടിലെത്തിയത് അച്ഛൻ ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തതാണു പ്രകോപനമെന്ന് അച്ഛൻ പൊലീസിനോട് പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. മകനെ വഴക്കു പറഞ്ഞ ശേഷം വീടിനുള്ളിൽ കിടക്കുകയായിരുന്നു അച്ഛൻ.

Also Read-  തിരുവനന്തപുരം നെടുമങ്ങാട് ഭർതൃവീട്ടിൽ യുവതി മരിച്ച നിലയിൽ; ഒരു ദിവസത്തിനിടെ രണ്ടാമത്തെ സംഭവം

advertisement

ഈ സമയം മകൻ വീടിനകത്തും പുറത്തും പലവട്ടം കയറിയിറങ്ങുന്നുണ്ടായിരുന്നു. അൽപസമയത്തിനു ശേഷം മകൻ സമപ്രായക്കാരനായ മറ്റൊരു കുട്ടിയോടൊപ്പം മുറിക്കുള്ളിലേക്കു വന്നു. സുഹൃത്ത് ടീഷർട്ട് കൊണ്ടു മുഖം മറച്ചിരുന്നു. ഇരുവരും ചേർന്ന് മുളകു പൊടി കലക്കിയ വെള്ളം അച്ഛന്റെ മുഖത്തൊഴിച്ച ശേഷം ആക്രമിക്കുകയായിരുന്നു. മൂർച്ചയുള്ള ആയുധം കൊണ്ട് തലയിൽ തുരുതുരെ കുത്തി. കുതറിമാറിയ പിതാവ് പുറത്തിറങ്ങി കതക് കയർ കൊണ്ടു കെട്ടിയടച്ച ശേഷം നിലവിളിച്ചു പുറത്തേക്കോടുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബഹളത്തിനിടയില്‍ കൂട്ടുകാരനെ മകൻ രക്ഷപ്പെടുത്തി വിട്ടു. പൊലീസ് വരുന്നതുകണ്ട് മകൻ ജനാലക്കമ്പിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചു. വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറിയാണ് പൊലീസ് 15കാരനെ രക്ഷപ്പെടുത്തിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
മറ്റൊരാളിന്റെ ചെരുപ്പിട്ട് വന്നത് ചോദ്യം ചെയ്ത അച്ഛനെ കൊല്ലാൻ 15കാരൻ ശ്രമിച്ചു; മുളകുപൊടി കലക്കി മുഖത്തൊഴിച്ചു, തലയിൽ കുത്തി
Open in App
Home
Video
Impact Shorts
Web Stories