കാണാതായി അഞ്ച് ദിവസത്തിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം റായ്ഗഡിലെ സാരൻഗഡ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്.
കൊല്ലപ്പെട്ട ഒൻപതാം ക്ലാസുകാരൻ ഗെയിമുകൾക്ക് അടിമയാണെന്നും കഴിഞ്ഞ വർഷം തന്റെ സുഹൃത്ത് ചവാൻ കുണ്ടെയിൽ നിന്ന് 75,000 രൂപ കടം വാങ്ങിയതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.
തോക്കുകളും ബുള്ളറ്റുകളും ഉൾപ്പെടെയുള്ള ഗെയിമിലെ അധിക ഫീച്ചറുകൾ വാങ്ങാനാണ് കുട്ടി പണം ഉപയോഗിച്ചത്.
advertisement
ജനുവരി മുതൽ, കുണ്ടെ പണം തിരികെ ചോദിക്കാൻ തുടങ്ങിയെങ്കിലും കുട്ടി ഓരോ ഒഴിവുകഴിവുകൾ പറഞ്ഞ് പണം തിരികെ നൽകിയില്ല. പണം തിരികെ നൽകാൻ യാതൊരു ഭാവവുമില്ലെന്ന് മനസ്സിലായതോടെ കുണ്ടെ മറ്റ് വഴികൾ തേടി.
മാർച്ച് 10 ന് ഇരയോട് മദ്യപിച്ചെത്തി പണം ചോദിക്കാൻ തീരുമാനിച്ചു. വീണ്ടും കുട്ടി ഒഴിവു പറഞ്ഞതോടെ വാക്കുതർക്കത്തിലേയ്ക്ക് നീങ്ങുകയും കുണ്ടെ ആൺകുട്ടിയുടെ കഴുത്ത് അറത്ത് കൊലപ്പെടുത്തുകയായിരുന്നു.
എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടു പോയതായി പറഞ്ഞ് പിന്നീട് ഇരയുടെ അമ്മയിൽ നിന്ന് 5 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു.
Also Read-സ്കൂളിൽ നിന്ന് വിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച ഒമ്പത് കുട്ടികൾക്കും ഷോക്കേറ്റു
പൊലീസ് കേസ് എടുത്തതോടെ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തെളിവുകളും ലഭിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
ഗെയിമിംഗ് കാരണം ഇന്ത്യയിൽ ജീവൻ നഷ്ടപ്പെടുന്നത് ഇതാദ്യമല്ല. 2019 മെയ് മാസത്തിൽ 16 വയസുകാരനായ ഫുർഖാൻ ഖുറേഷി മധ്യപ്രദേശിലെ നീമുച്ചിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. ആറ് മണിക്കൂർ തുടർച്ചയായി പബ്ജി കളിച്ചതിനെ തുടർന്നായിരുന്നു മരണം.
Also Read-ബ്ലേഡ് ഉപയോഗിച്ച് സിസേറിയൻ; യുപിയിൽ അമ്മയ്ക്കും നവജാതശിശുവിനും ദാരുണാന്ത്യം
ഗെയിമിന്റെ പ്രതികൂല ഫലങ്ങൾ തടയുന്നതിന് വിവിധ സംസ്ഥാനങ്ങളും അധികാരികളും നിരവധി നിരോധനങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടും ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് കുറവില്ല.
കഴിഞ്ഞ വർഷം രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് പബ്ജി കളിച്ച ഒമ്പതാം ക്ലാസുകാരനെ രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. രാവിലെ വരെ പബ്ജി കളി തുടർന്ന ആൺകുട്ടി ഉറങ്ങാൻ പോയതിന് തൊട്ടുപിന്നാലെയാണ് തൂങ്ങിമരിച്ചതെന്ന് പോലീസ് പറഞ്ഞു.
അമ്മയുടെ മൊബൈൽ ഫോണിൽ പബ്ജി ഗെയിം ഡൌൺലോഡ് ചെയ്തതെന്നും പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി ഗെയിം കളിക്കുകയായിരുന്നുവെന്നുമാണ് കുടുംബാംഗങ്ങൾ അന്ന് വ്യക്തമാക്കിയത്. രാവിലെ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
ഗുജറാത്തിൽ ഗെയിം കളിക്കുന്നവരുടെ പെരുമാറ്റം, ഭാഷ എന്നിവയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയെത്തുടർന്ന് ഈയിടെ ഗെയിം നിരോധിച്ചിരുന്നു. കൂടാതെ, നേപ്പാൾ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളും ഗെയിമുകൾ നിരോധിച്ചിട്ടുണ്ട്.