സ്ഥാപന അധികൃതരില്‍ നിന്ന് അസ്മിയ പീഡനം നേരിട്ടിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ പെരുന്നാളിന് ശേഷം പെണ്‍കുട്ടി സ്ഥാപനത്തെ കുറിച്ച് പരാതി പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ 2 മണിയോടെ കുട്ടി ഉമ്മയെ വിളിച്ച് ബാലരാമപുരത്ത് എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒന്നര മണിക്കൂറിനുള്ളില്‍ സ്ഥാപനത്തിലെത്തിയ ഉമ്മയെ ആദ്യം മകളെ കാണാന്‍ അധികൃതര്‍ അനുവദിച്ചില്ല. പിന്നീട് കുട്ടി കുളിമുറിയില്‍ മരിച്ച് കിടക്കുന്നു എന്ന വിവരമാണ് അറിയിച്ചത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
advertisement
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 14, 2023 7:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് മതപഠനശാലയില്‍ 17കാരി മരിച്ചനിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍