TRENDING:

ഫോൺ ഉപയോ​ഗിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ ആലപ്പുഴയിൽ 17-കാരി അമ്മയെ കുത്തി പരിക്കേൽപിച്ചു

Last Updated:

കഴിഞ്ഞ കുറച്ചു കാലമായി ഫോൺ ഉപയോ​ഗവുമായി ബന്ധപ്പെട്ട് അമ്മയും മകളുമായി തർക്കമുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: വാടയ്ക്കലിൽ പതിനേഴുകാരി അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചു. മഹിളാ കോൺ​ഗ്രസ് നേതാവിനാണ് മകളുടെ കുത്തേറ്റത്. കഴുത്തിന് ​ഗുരുതരമായി പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ഫോൺ ഉപയോ​ഗിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ കുറച്ചു കാലമായി ഫോൺ ഉപയോ​ഗവുമായി ബന്ധപ്പെട്ട് അമ്മയും മകളുമായി തർക്കമുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയും മകളുടെ ഫോൺ ഉപയോ​ഗവുമായി ബന്ധപ്പെട്ട് തർക്കം നടന്നിരുന്നു. അമ്മ മകളുടെ ഫോണിന്റെ ചാർജ്ജർ ഒളിച്ചുവച്ചതിനെ തുടർന്ന് ഇന്നും സമാനമായി തർക്കമുണ്ടായി. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ വീട്ടിലുണ്ടായിരുന്ന കത്തികൊണ്ട് മകൾ അമ്മയുടെ കഴുത്തിൽ കുത്തുകയായിരുന്നു എന്നാണ് വിവരം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഫോൺ ഉപയോ​ഗിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ ആലപ്പുഴയിൽ 17-കാരി അമ്മയെ കുത്തി പരിക്കേൽപിച്ചു
Open in App
Home
Video
Impact Shorts
Web Stories