കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അധികം വൈകാതെ പെൺകുട്ടി പ്രസവിക്കുകയായിരുന്നു. ചങ്ങരംകുളം പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ ആൺസുഹൃത്തിനെ ചങ്ങരംകുളം സിഐ ഷൈനിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
Also read: 'ജിതിന്‍ ജീവനോടെ ഉണ്ടെന്നറിഞ്ഞ് നിരാശ'; പകയടങ്ങാതെ ഋതു; കനത്ത സുരക്ഷയില്‍ തെളിവെടുപ്പ്
യുവാവിനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. പഠന സമയത്താണ് യുവാവ് പെൺകുട്ടിയുമായി അടുത്തതെന്നാണ് വിവരം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്‌ത് വരികയാണ് പിടിയിലായ യുവാവ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
advertisement
Summary: A 17-year-old girl, who complained of physical discomfort, had given birth to a child upon reaching hospital. A 21-year-old male friend of hers was arrested by police. The incident is reported from Changaramkulam of Malappuram. The girl was rushed to a nearby private hospital once she complained of discomfort. Sooner, she delivered a baby in the hospital