TRENDING:

വീടിന് മുകളിൽ മൺകലത്തിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ 19-കാരൻ അറസ്റ്റിൽ; 'ക്ഷാമകാലത്ത് ഉപയോഗിക്കാനെന്ന് ന്യായം'

Last Updated:

രണ്ട് മാസത്തോളം വളർച്ചയെത്തിയതായിരുന്നു കഞ്ചാവ് ചെടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: കഞ്ചാവ് കിട്ടാതെ ക്ഷാമം വരുന്ന സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ വീടിന് മുകളിൽ മൺകലത്തിൽ കഞ്ചാവ് നട്ടുവളർത്തിയ കേസിൽ 19-കാരൻ പിടിയിൽ. കൊല്ലം ഇരവിപുരത്താണ് സംഭവം. ഇരവിപുരം ആക്കോലിൽ വീട്ടിൽ അനന്തുവാണ് കേരള എക്സൈസ് സംഘത്തിന്റെ പിടിയിലായത്. വീടിന്റെ ടെറസിന് മുകളിൽ മൺകലത്തിലാണ് യുവാവ് കഞ്ചാവ് നട്ടുവളർത്തിയത്. രണ്ട് മാസത്തോളം വളർച്ചയെത്തിയതായിരുന്നു ചെടി.
അനന്തു(19)
അനന്തു(19)
advertisement

അനന്തു സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്നു. കഞ്ചാവ് കിട്ടാത്ത സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനാണ് ചെടി നട്ടുവളർത്തിയതെന്നാണ് യുവാവ് എക്സൈസ് സംഘത്തോട് പറഞ്ഞു. മൺകലത്തിൽ മണ്ണ് നിറച്ച് കഞ്ചാവിന്റെ അരികൾ ഇട്ട് ചെടികൾ വളർത്തിയെടുക്കുകയായിരുന്നു എന്നാണ് യുവാവ് നൽകിയിരിക്കുന്ന മൊഴിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാൽ ഇപ്പോൾ കഞ്ചാവും മയക്കമരുന്നു ഉപയോഗവും വർദ്ധിച്ചു വരികയാണ്. തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട നടന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നു. പള്ളിത്തുറക്ക് സമീപം നെഹ്റു ജംഗ്ക്ഷനിലെ വാടക വീട്ടിലും കാറിലും നിന്നുമായി 155 കിലോഗ്രാം കഞ്ചാവും, 61 ഗ്രാം എംഡിഎംഎയും പിടികൂടി. സംഭവത്തില്‍ നാല് പേരെ എക്സൈസ് എംഫോഴ്സ്മെന്റ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. നഗരം കേന്ദ്രീകരിച്ചുള്ള വിൽപനയ്ക്കായി വിശാഖപട്ടണത്ത് നിന്നാണ് ലഹരിവസ്തുക്കൾ എത്തിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
വീടിന് മുകളിൽ മൺകലത്തിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ 19-കാരൻ അറസ്റ്റിൽ; 'ക്ഷാമകാലത്ത് ഉപയോഗിക്കാനെന്ന് ന്യായം'
Open in App
Home
Video
Impact Shorts
Web Stories