സെപ്റ്റംബറിൽ ആണ് പീഡനം നടന്നത്. എന്നാൽ സംഭവത്തെത്തുടർന്ന് ഭയപ്പെട്ട പെൺകുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. ദിവസങ്ങൾക്ക് മുമ്പ് അസ്വസ്ഥതകൾ പ്രകടനമായതിനെത്തുടർന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ കുട്ടി ഗർഭിണിയാണെന്ന് തെളിഞ്ഞു.
ഇതേത്തുടർന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞത്. ബന്ധുക്കൾ പൊന്നാനി പൊലീസിൽ പരാതി നൽകുകയും അഷ്ഫാഖിനെ പൊന്നാനി സിഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പൊന്നാനിയിൽ പച്ചക്കറി കട നടത്തുന്ന ആളാണ് പ്രതി. പെൺകുട്ടി ഈ കടക്ക് മുന്നിലൂടെ നടന്നു പോകുന്നത് പ്രതി ശ്രദ്ധിക്കാറുണ്ടായിരുന്നു. സെപ്റ്റംബറിൽ പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി അതിക്രമിച്ച് കയറിയ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുക ആയിരുന്നു. സംഭവത്തിൽ ഭയന്നു പോയ പെൺകുട്ടി നടന്ന കാര്യങ്ങൾ ആരോടും പറഞ്ഞതും ഇല്ല.
advertisement
നീലച്ചിത്രങ്ങൾ അമിതമായി കാണുന്നത് കൗമാരക്കാരൻ പതിവാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.ഇയാളുടെ മൊബൈലിൽ നിന്നും പോലീസ് ഇത്തരത്തിൽ നിരവധി വീഡിയോകൾ കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ പ്രകാരമാണ് കേസെടുത്തത്. പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
മലപ്പുറം ജില്ലയിൽ ഈ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പ്രായപൂർത്തി ആകാത്തവർ ഇരകളായ രണ്ടാമത്തെ സംഭവം ആണിത്. കോട്ടക്കൽ 17 കാരി വീട്ടുകാർ അറിയാതെ പ്രസവിച്ചതും യൂട്യൂബ് നോക്കി കുഞ്ഞിൻ്റെ പൊക്കിൾകൊടി മുറിച്ചതും ഞെട്ടലുണ്ടക്കിയ സംഭവം ആയിരുന്നു. ഈ മാസം 20 നു ഉണ്ടായ ഈ സംഭവം പക്ഷേ പുറം ലോകം അറിഞ്ഞത് ഈ ബുധനാഴ്ച ആണ്. പെൺകുട്ടിയെ പീഡിപ്പിച്ച 21 കാരനായ അയൽവാസിയെ പോക്സോ നിയമപ്രകാരം റിമാൻഡിൽ ആണ്. കേസിൽ നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ചു എന്ന് ആണ് കോട്ടക്കൽ പോലീസ് വ്യക്തമാക്കിയത്. മഞ്ചേരി മെഡിക്കൽ കോളജിൽ കഴിയുന്ന 17 കാരിയുടെയും ആൺകുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരം ആണ്.
Also Read- Actor Dileep | നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ അറസ്റ്റിൽ
അതിൻ്റെ ഒരു ദിവസം മുൻപ് ആണ് 21 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 15 കാരൻ കൊണ്ടോട്ടിയിൽ പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്ക് ആയിരുന്നു സംഭവം നടന്നത് . ആളൊഴിഞ്ഞ വഴിയിൽ വെച്ച് ആണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്. വീട്ടിൽ നിന്നും പ്രധാന റോഡിലേക്ക് വരുന്ന വഴി പിറകിൽ നിന്നും വായും മൂക്കും പൊത്തിപ്പിടിച്ച് 50 മീറ്ററോളം ദൂരം പെൺകുട്ടിയെ വലിച്ചിഴച്ചു. തുടർന്ന് വാഴത്തോപ്പിലേക്ക് തള്ളിയിട്ടാണ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. കുട്ടിയുടെ കൈകൾ കെട്ടിയ ശേഷം പ്രതി കുട്ടിയുടെ മുഖത്ത് കല്ല് കൊണ്ട് ഇടിച്ചു. കുതറി മാറി ഓടിയ പെൺകുട്ടി അടുത്ത വീട്ടിൽ കയറി ആണ് രക്ഷപ്പെട്ടത്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ പ്രതിയെ പോലീസിന് പിടികൂടാനായിരുന്നു. പ്രതിക്കെതിരെ ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള നടപടികളാണ് ആണ് എടുത്തിരിക്കുന്നത്.