Actor Dileep | നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ഈമാസം അഞ്ചിനായിരുന്നു ദിലീപിന്റെ എറണാകുളത്തെ വീട്ടിൽ പ്രതി അതിക്രമിച്ചു കയറിയത്. ഇതിനുശേഷം വീട്ടുകാരെ അസഭ്യം പറഞ്ഞു. ചിത്രങ്ങൾ എടുക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.
കൊച്ചി: നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ആൾ അറസ്റ്റിൽ. തൃശൂർ നടത്തറ സ്വദേശി വിമൽ വിജയ് ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്. ഈമാസം അഞ്ചിനായിരുന്നു ദിലീപിന്റെ എറണാകുളത്തെ വീട്ടിൽ വിമൽ അതിക്രമിച്ചു കയറിയത്. ഇതിനുശേഷം വീട്ടുകാരെ അസഭ്യം പറഞ്ഞു. ചിത്രങ്ങൾ എടുക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ദിലീപിനെ കാണാനായി എത്തിയതാണ് വിമൽ. അകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ആദ്യം ബഹളമുണ്ടാക്കി. പിന്നീട് ഗേറ്റ് ചാടി കിടക്കുകയും ചെയ്തു. പിന്നീട് നാട്ടുകാർ എത്തിയപ്പോഴേക്കും ഇവിടെനിന്ന് കടന്നുകളയുകയായിരുന്നു.
അങ്കമാലിയിൽ നിന്ന് ഓട്ടോ വിളിച്ചായിരുന്നു ഇയാൾ ദിലീപിന്റെ വീട്ടിൽ എത്തിയത്. അതേ ഓട്ടോയിൽ തന്നെയാണ് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞത്. ഇതേതുടർന്നാണ് ഓട്ടോ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. ഇങ്ങനെയാണ് പ്രതിയെ പിടികൂടിയതും. ചില സിനിമകളിൽ വിമൽ അഭിനയിച്ചിരുന്ന തായും വിവരമുണ്ട്.ഇൻസ്പെക്ടർ സി.എൽ. സുധീർ, എസ് ഐ. കെ.വി.ജോയി, എ എസ് ഐ പി.എ.ഇക്ബാൽ, സി.പി.ഒ.മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച് ഹാരിസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Attack on health workers | ആലപ്പുഴ മെഡിക്കൽ കോളേജിലെ നഴ്സുമാർക്കെതിരായ ആക്രമണം തുടർക്കഥയാകുന്നോ?
ചേര്‍ത്തലയില്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന നഴ്‌സിനെ വാഹനമിടിച്ച് പരുക്കേല്‍പ്പിച്ചത് പിന്നിൽ ബൈക്കിലെത്തിയ യുവാവ്. ഞായാറാഴ്ച ഡ്യൂട്ടി കഴിഞ്ഞ് മടങ്ങും വഴിയാണ് സംഭവമുണ്ടായതെങ്കിലും പൊലീസില്‍ പരാതി നല്‍കിയത് കഴിഞ്ഞ ദിവസമാണ്.
advertisement
രാത്രി എട്ടരയോടെ ചേര്‍ത്തല ചേമ്പ്രക്കാട്ട് വെച്ചാണ് ശാന്തിയെന്ന നഴ്‌സ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ മറ്റൊരു ഇരുചക്രവാഹനം ഇടിച്ചത്. വിദേശത്തായിരുന്ന ഇവര്‍ ഈ മാസം 13ന് ആണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ നഴ്‌സായി ജോലിയില്‍ പ്രവേശിച്ചത്. സ്‌കൂട്ടര്‍ ഇടിപ്പിച്ച ആളിന്റെ മുഖം വ്യക്തമായില്ലെന്ന് ശാന്തി പറഞ്ഞു.
പാന്റും ഷർട്ടും ധരിച്ചിരുന്ന യുവാവായിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാനായില്ലെന്നും ശാന്തി പൊലീസിനോട് പറഞ്ഞു. തന്നോടാര്‍ക്കും ശത്രുത ഉള്ളതായി അറിയില്ല. മോഷണശ്രമം ആണോയെന്ന് അറിയില്ലെന്നും നഴ്സ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വണ്ടാനം മെഡിക്കല്‍ കോളേജിലെ മറ്റൊരു ആരോഗ്യ പ്രവര്‍ത്തകയും അടുത്തിടെ ആക്രമിക്കപ്പെട്ടിരുന്നു.
advertisement
വണ്ടാനത്തു നിന്നും ഡ്യൂട്ടി കഴിഞ്ഞ് രാത്രി മടങ്ങിയ സുബിന എന്ന ആരോഗ്യ പ്രവർത്തകയെ ആണ് ഇരുചക്രവാഹനത്തിൽ എത്തിയവർ തോട്ടപ്പള്ളിയിൽ വെച്ച് വാഹനം ഇടിച്ച് വീഴ്ത്തിയത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റിലിടിച്ച് സുബിന നിലത്ത് വീഴുകയായിരുന്നു. തുടർന്ന് മാല പൊട്ടിക്കാനായി ശ്രമിച്ചതോടെ സുബിന കുതറിയോടി അടുത്ത വീട്ടിൽ കയറിയെങ്കിലും പിൻതുടർന്ന അക്രമികൾ വാഹനത്തിൽ സുബിനയെ കടത്തിക്കൊണ്ട് പോകാനും ശ്രമം നടത്തിയിരുന്നു.
advertisement
സമാനമായി രണ്ടു കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇരുചക്രവാഹനത്തിൽ എത്തി അക്രമിക്കുന്നവരെ സംബന്ധിച്ച് വിപുലമായ അന്വേഷണം തന്നെ പൊലീസ് നടത്തിയിരുന്നു. കൊല്ലം കോട്ടയം ജില്ലകളിലായി അഞ്ഞൂറോളം സി സി ടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. ആലപ്പുഴ കൊല്ലം ജില്ലകളിലായി പ്രത്യേക അന്വേഷണ സംഘം വരെ രൂപീകരിക്കുകയുണ്ടായി.
Location :
First Published :
October 28, 2021 7:20 PM IST