ട്യൂഷൻ കഴിഞ്ഞ് ബസിൽ വീട്ടിലേക്ക് വരുന്ന യാത്രയ്ക്കിടെയാണ് പെൺകുട്ടി യുവാവിനെ പരിചയപ്പെട്ടത്. പിന്നീട് സ്ഥിരം ഒരുമിച്ചായി ഇവരുടെ യാത്ര. കോള്‍ സെന്ററില്‍ ജോലിയാണെന്നാണ് ഇയാള്‍ കുട്ടിയോട് പറഞ്ഞിരുന്നത്. പെൺകുട്ടിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ നിരന്തരം ബന്ധപ്പെട്ട് ഇരുവരും സ്നേഹബന്ധത്തിലുമായി.
തുടർന്ന്, പെൺകുട്ടിയ്ക്ക് വിവാഹ വാഗ്ദാനം നൽകി ജൂൺ 27-ന് ഉച്ചയ്ക്ക് തന്റെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് ശല്യപ്പെടുത്തുകയും ചെയ്തു. ജൂലൈ 11-ന് പെൺകുട്ടിയുടെ വീട്ടിൽ വച്ച് വീണ്ടും പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി ക്ലാസ് ടീച്ചർ കാര്യങ്ങൾ ചോദിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ജൂലൈ 21 ന് അധ്യാപകർ
advertisement
മാതാപിതാക്കളോട് കാര്യങ്ങള്‍ പറഞ്ഞു.
തുടർന്ന് പെൺകുട്ടിയുടെ പിതാവ് യുവാവിനെ വിളിച്ച് കാര്യങ്ങൾ തിരക്കിയപ്പോൾ നിഷേധിക്കുകയും, കുട്ടിയെപ്പറ്റി അപവാദങ്ങൾ പറയുകയും ചെയ്തു. കൈവശമുള്ള നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ചൈൽഡ് ലൈനിൽനിന്നുള്ള വിവരത്തെത്തുടർന്ന് മലയാലപ്പുഴ പൊലീസ് ഇൻസ്‌പെക്ടർ ബി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ യുവാവിനെ അറസ്റ്റുചെയ്തു. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി തെളിവുകള്‍ ശേഖരിച്ചു. പത്തനംതിട്ട ജെ എഫ് എം ഒന്ന് കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പ്രതിയെയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.