ഞായറാഴ്ച രാത്രി 8.30-ഓടെ വർക്കലയ്ക്കും കടയ്ക്കാവൂരിനും ഇടയിലുള്ള അയന്തി പാലത്തിന് സമീപമാണ് സംഭവം നടന്നത്. വർക്കല സ്റ്റേഷനിൽ വെച്ച് ജനറൽ കംപാർട്ട്‌മെന്റിൽ കയറിയ സുരേഷ്കുമാർ മദ്യലഹരിയിൽ മോശമായി പെരുമാറിയത് സോനയും സുഹൃത്തും ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കമുണ്ടായത്. തുടർന്ന് പ്രകോപിതനായ പ്രതി യുവതിയെ ട്രെയിനിന് പുറത്തേക്ക് ചവിട്ടി തള്ളുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബാത്ത് റൂമിൽ പോയി പുറത്തേക്ക് വന്നപ്പോഴാണ് യുവതിയെ തള്ളിയിട്ടതെന്ന് സോനയുടെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. തന്നെയും തള്ളിയിടാൻ പ്രതി ശ്രമിച്ചതായും അവർ കൂട്ടിച്ചേർത്തു. ട്രാക്കിന് പുറത്തേക്ക് വീണ സോനയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം ഉള്ളതിനാൽ നിലവിൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ്. മരുന്നുകളോട് യുവതിയുടെ ശരീരം പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അറസ്റ്റിലായ സുരേഷ്കുമാറിനെ റെയിൽവേ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
advertisement
