ജൂൺ 14നാണ് സംഭവം. ഗുരുഗ്രാമിലെ ഒരു മള്‍ട്ടിനാഷണൽ കമ്പനിയിൽ ഇന്റേൺഷിപ്പിനായി കുറച്ച് ആഴ്ചകൾക്ക് മുൻപാണ് യുവതി ഇന്ത്യയിലെത്തിയത്. യുവതി. വാടകയ്ക്ക് താമസിക്കാൻ സ്ഥലം ആവശ്യമുണ്ടെന്ന് കാട്ടി ഇവർ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇത് കണ്ട് അജന്യ സഹായം വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക് വഴി പ്രതികരിച്ചതോടെയാണ് ഇരുവരും സൗഹൃദത്തിലായത്.
Also Read-മാവേലിക്കര കൊലപാതകം: ക്രൂരകൃത്യത്തിന് കാരണമായത് സൗഹൃദത്തിൽ ഉണ്ടായ വിള്ളലും പകയും
യുവതിക്ക് വാടകയ്ക്ക് ഫ്ലാറ്റെടുത്ത് നൽകാമെന്ന് ഉറപ്പു നല്‍കി ഇവരുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ, യുവതിയെ ഒരു പാർട്ടിക്ക് ക്ഷണിച്ചു. ഇതിനായി ഡിഎൽഫ് ഫേസ് 3 ലുള്ള ഫ്ലാറ്റിലെത്തിയപ്പോഴാണ് അജന്യ യുവതിയെ ബലാത്സംഗം ചെയ്തത്. പിന്നാലെ ഹോസ്പിറ്റലിലെത്തിയ യുവതി ഡോക്ടർമാരോട് സംഭവം വിശദീകരിച്ചു. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ പൊലീസ് ഉടൻ ഇടപെടുകയും യുവതിയുടെ ഫേസ്ബുക്കിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് അജന്യയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
advertisement