മലപ്പുറം കൽപകഞ്ചേരി ചെട്ടിയാൻ കിണറിൽ അമ്മയെയും രണ്ടുമക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. നവുന്നത് വീട്ടിൽ റഷീദ് അലിയുടെ ഭാര്യ സഫ്‌വ (26), മക്കളായ ഫാത്തിമ മഷീഹ (നാല്), മറിയം (ഒന്ന്) എന്നിവരാണ് മരിച്ചത്. സഫ്‌വയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെയാണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു.